കെ.പി. ചെറിയാന് ദേശീയ പുരസ്കാരം

കടുത്തുരുത്തി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കേര കർഷക അവാർഡ് റിട്ട. സ്കൂൾ പ്രിൻസിപ്പൽ ഞീഴൂർ മഠത്തി പറമ്പ് കുരീക്കോട്ടിൽ കെ. പി. ചെറിയാന് ലഭിച്ചു. നാളികേര ദിനമായ സെപ്റ്റംബർ രണ്ടിന് കാസർഗോഡ് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന കെ. പി. ചെറിയാൻ 2005 മുതലാണ് സജീവ തെങ്ങ് കർഷകനായത്. ആറേക്കറിലാണ് കൃഷി. വിവിധയിനം തെങ്ങുകൾ കൊപ്പം 15 ഓളം ഇടവിളകളും കൃഷിചെയ്യുന്നുണ്ട്. കൂടാതെ കുരുമുളക് ,ജാതി ,മാവ്, പച്ചക്കറി തുടങ്ങിയ കൃഷികളുമുണ്ട്. തെങ്ങുകളിൽ നിന്ന് രണ്ടുമാസത്തെ ഇടവേളയിൽ രണ്ടായിരത്തോളം നാളികേരമാണ് ചെറിയാന് ലഭിക്കുന്നത്. പുരസ്കാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ചെറിയാൻ പറഞ്ഞു. ഭാര്യ റിട്ട അധ്യാപിക അൽഫോൻസാ ചെറിയാൻ. മക്കൾ. ഫിനിൽ , ടോം, ജയിംസ്, അനു . എഴുത്ത് ✍ ലയ മരിയ.