മിനിയാപ്പോളിസ്: ദക്ഷിണ മിനിയാപ്പോളിസിലുള്ള അനൗൺസിയേഷൻ കത്തോലിക്കാ സ്കൂളിൽ ബുധനാഴ്ച രാവിലെ ഉണ്ടായ വെടിവെപ്പിൽ 20 പേരിൽ പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
മിന്നസോട്ടാ ഗവർണർ ടിം വാൾസിന്റെ നേതൃത്വത്തിൽ സംസ്ഥാന ക്രൈമിനൽ അപ്രഹൻഷൻ ബ്യൂറോയും സ്റ്റേറ്റ് പട്രോളും സംഭവസ്ഥലത്ത് അന്വേഷണം തുടരുകയാണ്.
“വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇത്തരമൊരു ദുരന്തം നേരിടേണ്ടി വന്നത് ദുഃഖകരമാണ്. അതിജീവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കുമായി എന്റെ അനുഭാവം അറിയിക്കുന്നു,” ഗവർണർ പറഞ്ഞു.
പ്രാദേശിക മാധ്യമങ്ങള് ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ടുകൾ പ്രകാരം, വെടിവെപ്പ് നടത്തിയത് കറുത്ത വസ്ത്രം ധരിച്ച പുരുഷൻ ആയിരുന്നു. അദ്ദേഹം ഷൂട്ടിംഗിനുശേഷം സ്വയം ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം. രാവിലെ 8:27 ന് ആദ്യത്തെ പോലീസ് കാൾ ലഭിച്ചിരുന്നു. സ്കൂൾ മസ്സിന് ശേഷം കുട്ടികൾ സ്കൂളിൽ എത്തുന്ന സമയമായിരുന്നു അക്രമം നടന്നത്.
മിനിയാപ്പോളിസ് മേയർ ജേക്കബ് ഫ്രേ പ്രതികരിച്ചു:
“ഈ ആക്രമണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങൾ അടിയന്തരമായി വിലയിരുത്തുകയാണ്. സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.”
അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു:
“അന്വേഷണം തുടരുകയാണ്. വിവിധ ഏജൻസികൾ തമ്മിൽ സജീവമായ സംവാദമുണ്ട്. ഇരകളും അവരുടെ കുടുംബങ്ങളും നമ്മുടെ പ്രാർത്ഥനയിൽ ഉൾപ്പെട്ടിരിക്കുന്നു.”
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പറഞ്ഞു:
“ഈ ദുഃഖകരമായ സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് നിരീക്ഷണം തുടരുകയാണ്. ദയവായി എല്ലാവർക്കുമായി പ്രാർത്ഥിക്കൂ.”
