ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ സർക്കുലറിനെതിരെ 07/2025 UKയിൽ പ്രതിഷേധം ശക്തം!!

സ്വന്തം ലേഖകൻ

X പീയൂസ് മാർപ്പാപ്പ നൽകിയ 1911 ഡിക്രിയേയും കാനോൻ ലോ യെപോലും കാറ്റിൽപറത്തി
സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സർക്കുലർ. UKയിൽ എങ്ങും പ്രതിഷേധം ശക്തം.

യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കാൻ അല്ല‌ ക്നാനായ സമുദായ അംഗങ്ങളെ തമ്മിലടിപ്പിക്കാനും ബലമായി സീറോമലബാർ അഗത്വം എടുപ്പിക്കാനാണ് മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാൻ ശ്രമിക്കുന്നത് എന്ന് ആഗോള ക്നാനായ സമുദായ സംഘടനാ പ്രതിനിധികൾ അറിയിച്ചു.

ഇതിനെതിരെ സീറോമലബാർ ആസ്ഥാനത്തു ശക്തമായ പ്രതിഷേധം നടത്താനുള്ള തയ്യാറെടുപ്പിൽ ആണ് എന്നും നിയമപരമായി നേരിടും എന്ന് നേതാക്കൾ വ്യക്തമാക്കി.

ക്നാനായ കത്തോലിക്കർക്ക് മാത്രമല്ല മറ്റ് എറണാകുളം-അങ്കമാലി, ചങ്ങനാശ്ശേരി, തൃശ്ശൂർ, തലശ്ശേരി, കോട്ടയം അതിരൂപതയിലെ പെട്ടവർക്കും മറ്റ് 13 രൂപതയിൽ ഉള്ളവർക്കും ഇനിമുതൽ ഇംഗ്ലീഷ് ലാറ്റിൻ പള്ളികളി കൂദാശക്കായി സമീപിക്കാൻ സാധ്യമല്ല.

തികച്ചും ക്രൈസ്തവ വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും, കാനോൻ നിയമത്തിന്റെ നഗ്നമായ ലംഘനവുമാണ് ഇവിടെ നടന്നിരിക്കുന്നത്.
ഈ Spiritual Abuse നെതിരെ സമുദായ സംഘടനകൾ UKയിൽ നിയമ നടപടികളിലേക്കോ??