UK യിലെ ക്നാനായ പ്രതിക്ഷേധം അഭിനന്ദനാർഹം.


ജോൺ കരമ്യാലിൽ
ചിക്കാഗോ

തെക്കുംഭാഗനായ കോട്ടയം മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെയും അനുഗ്രഹത്തോടെയും UK യിലെ വടക്കുംഭാഗനായ ജോസഫ് സാബ്രിക്കൽ മെത്രാന്റെ ക്നാനായ മിഷനിലെ, അദ്ദേഹത്തിന്റെ ജോലിക്കാരായ തെക്കുംഭാഗ അച്ചന്മാരും ജോസഫ് പണ്ടാരശ്ശേരി മെത്രാനും കൂടി 2025 ഒക്ടോബർ 04, ശനിയാഴ്ച്ച, ‘വാഴ്‌വ് 2025’ എന്ന സമുദായ നശീകരണ പരിപാടി നടത്തുന്നതിന്റെ മുന്നോടിയായി തെക്കുംഭാഗ സമുദായ സ്നേഹികളായ തെക്കന്മാർ ഈ വാഴ്‌വിനെതിരെ ഒരു പ്രതിക്ഷേധ റാലി നടത്തിയത് അഭിനന്ദനാർഹമാണ്. പ്രതിക്ഷേധം ഉണ്ടങ്കിൽ അറിയിക്കുവാനുള്ളതാണ്; അറിയിക്കണം. അതിനു അറിവ്, ധൈര്യം, ആത്മാർത്ഥത ഒക്കെപ്പോലെ വേറെയും ചില ഗുണങ്ങൾ വേണം. ഈ പ്രതിക്ഷേധങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സമുദായത്തെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ഇപ്പറഞ്ഞ തെക്കുംഭാഗ അച്ചന്മാരുടെ പ്രവർത്തിയാണ്. പറയേണ്ടത് പറയാത്തവൻ വിഢിയെന്നും, പറയേണ്ടാത്തത് പറയുന്നവൻ മഹാവിഢിയെന്നും പറയുന്നതുപോലെ, പ്രതിക്ഷേധിക്കേണ്ടിടത്ത് പ്രതിക്ഷേധിക്കാത്തതും അതിലുപരിയായി സേവ ചെയ്യുന്നതും പേടിത്തണ്ടാന്മാരും, ചെയ്യുന്ന ജോലി ചെയ്യുവാൻ അർഹതയില്ലാത്തവരുമാണ്. അപ്പോൾ ഇവരുടെ സ്തുതിപാഠകർ എത്രയോ താഴെ. അർഹിക്കുന്നതിൽ കവിഞ്ഞ വില ആർക്കും കൊടുക്കരുത്. അങ്ങനെ കൊടുത്താൽ അവർ കൊടുക്കുന്നവന്റെ തലയിൽ കയറി നിരങ്ങും.

   മതങ്ങളും സഭകളും, പ്രതേകിച്ചു സീറോ മലബാർ സഭ എങ്ങനെയൊക്കെ വിശ്വാസികളെ പിഴിയാമെന്നും  ഉപദ്രപിക്കാമെന്നും,  ഏതെല്ലാം തരത്തിൽ ഭയപ്പെടുത്തി പണം വലിക്കാമെന്നും  ഒപ്പം കീഴ്പ്പെടുത്താമെന്നും സൂക്ഷ്‌മ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും നടമാടുന്ന സംഭവവികാസങ്ങൾ അവിടങ്ങളിൽ ആയിരിക്കുന്നവർപോലും അറിയുന്നില്ല;  ഭയംമൂലം അറിഞ്ഞാലും അറിഞ്ഞതായി ഭവിക്കുന്നുമില്ല. കാരണം പലർക്കും വീട് വിട്ടാൽ ആരാധനാലയം, ആരാധനാലയം വിട്ടാൽ വീട്. അതിനിടയിൽ സ്വന്തം കുട്ടികൾ ചാടിപ്പോയാലും ഇക്കൂട്ടർ അറിയുകയുമില്ല. UK യിലെ ഈ പ്രതിക്ഷേധ റാലിയും വാഴ്‌വും കണ്ടപ്പോൾ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അവിടെയുള്ള കിടങ്ങൂർക്കാരനായ ശ്രീ സിബി തോമസ് കണ്ടത്തിൽ ന്റെ മകന്റെ, കത്തോലിക്ക വിശ്വാസത്തിലും പാരമ്പര്യത്തിലും നടത്തുവാനിരുന്ന കല്യാണം ഈ 'വാഴ്‌വ് 2025' ഭരണാധികാര ടീം നടത്തിക്കൊടുത്തില്ലന്നു മാത്രമല്ല മുടക്കുകയും ചെയ്തു. അതിനാൽ ആ ദമ്പതികൾ വേറെ സഭയിൽ ചേർന്നു വിവാഹം നടത്തി. ഇതൊന്നും ഈ വാഴ്‌വ്കാർ അറിഞ്ഞതായിട്ടേ തോന്നുന്നില്ല. ഇന്ന് സഭയുടെ മാമോദീസ സർട്ടിഫിക്കറ്റിനും വിവാഹ സർട്ടിഫിക്കറ്റിനും  ഗവൺമെന്റ് പിൻവലിച്ച നോട്ടിന്റെ (bill ന്റെ) വിലയേയുള്ളു. ഇവരുടെ ആശീർവാദവും വാഴ്‌വും കൊണ്ട് പ്രതേകിച്ചു യാതൊരു ഗുണവും കിട്ടുകയില്ലന്നു അറിയാമായിട്ടും ഇതൊക്കെ ചെയ്യുന്നത് പ്രായമേറിയ ചിലരുടെ താൽപര്യങ്ങൾ കണക്കിലെടുത്താണ്. അങ്ങനെയിരിക്കെയാണ് ഒരു സഭയിലുണ്ടായിരുന്ന ശ്രീ സിബിയുടെ മകനെ UK യിലെ വടക്കുംഭാഗന്റെ ക്നാനായ മിഷൻ പുറത്താക്കിയത്. ഒരേ സഭയിൽ ഒരേ രീതിയിൽ വിശ്വസിക്കുന്നവരെ പലരും പല തരത്തിലാണ് പെരുമാറുന്നത്. സിബി കണ്ടത്തിൽ ന്റെ ഈ അനുഭവം UK യിൽ ഇത് നടാടെയല്ല. UK യിൽ സിബി തോമസിനിട്ട് ചെയ്തതുപോലെ കഴിഞ്ഞ വർഷം ഉഴവൂർക്കാരനായ ഒരു UK നിവാസിയോടും ഇവർ പെരുമാറിയിട്ടുണ്ട്; ഇവർക്കും കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കേണ്ടി വന്നു. ഇതിനൊക്കെ എതിരെ പ്രവർത്തിക്കാത്തവരെ സമൂഹ ജീവി എന്നു പറയുവാനാകില്ല. പരമ ലക്ഷ്യം സ്വർഗ്ഗമെന്നു വിശ്വസിപ്പിക്കുന്നു; വിശ്വസിക്കുന്നു; വിശ്വസിച്ചോളൂ. ഇവിടെയൊക്കെ കത്തോലിക്ക സഭയിലുള്ളവർ മാത്രമേ സ്വർഗ്ഗത്തിൽ പോകുകയുള്ളോ  എന്നുകൂടി നമുക്ക് ചിന്തിക്കരുതോ. ഏതാണ്ട് ആറു വർഷങ്ങൾക്കു മുമ്പ്, എല്ലാം വളരെ സ്നിഗ്ദമായി (smooth ആയി) പൊയ്ക്കൊണ്ടിരിക്കെ വിവാഹത്തിനു (കെട്ടിനു) 10 മിനിറ്റ് ബാക്കിനിൽക്കെ പ്രശ്‍നം ഉണ്ടാക്കിയ രണ്ട് അച്ചന്മാരോടു, "അച്ചന്മാരുടെ പണി വിവാഹം മുടക്കലാണോ, കെട്ടിക്കലാണോ"യെന്ന് എനിക്ക് ചോദിക്കേണ്ടി വന്നിട്ടുണ്ട്; ചോദിച്ചതേ മറുപടിയൊന്നും ഉരിയാടാതെ അവർ തൽക്ഷണം ആ മുറി വിട്ടു; കാര്യങ്ങൾ മുൻകൂട്ടി തീരുമാനിച്ചതുപോലെ ക്ര്യത്യ സമയങ്ങളിൽ കൃത്യ സ്ഥലങ്ങളിൽ കൃത്യമായി നടന്നു. ഇവിടെയൊക്കെ അർഹിക്കുന്നതിൽ കൂടുതൽ വില കൊടുക്കരുത്. ബഹുമാനിക്കം; തിരിച്ചും ബഹുമാനിക്കണം. ബഹുമാനിക്കുന്നതുകൊണ്ട് അനുസരിക്കണമെന്നോ, അവർ പറയുന്നത് മുഴുവനും ശരിയാണന്നോ, നമ്മുടെ അഭിപ്രായങ്ങൾ പറയരുതെന്നോ ഇല്ല. 

    ഈ വളരെയടുത്ത കാലത്ത് കേരളത്തിൽ ഒരു വീട് വെഞ്ചിരിക്കുവാൻ ആ ഇടവക വികാരി തടസ്സം നിന്നപ്പോൾ കുടുംബനാഥൻ വീട് സ്വയം വെച്ചിരിച്ചു. വീട് വെഞ്ചിരിക്കുവാൻ ഒരു വൈദികന്റെ ആവശ്യമില്ല; കുടുംബനാഥനു ചെയ്യാവുന്നതേയുള്ളൂ. ഇക്കഴിഞ്ഞ മാസം എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു മരിച്ചടക്കിനു പള്ളിലച്ചന്മാർ കൂദാശ കൊടുക്കാതെ എതിര് നിന്നപ്പോൾ അവിടുത്തെ ഒരു അത്മേനി ഇടവകാംഗം ഒരു ഊറാളയിട്ട് ഒപ്പീസ് പുസ്തകം പ്രാർത്ഥിച്ചു ശവടക്കി. ഇതൊക്കെ പലരും അറിഞ്ഞു കാണുമായിരിക്കും. പലരും വാഹനങ്ങൾ പള്ളിയിലും അബലത്തിലുമൊക്കെ കൊണ്ടുപോയി വെച്ചിരിപ്പിക്കുന്നു / പൂജിക്കുന്നു. പണം കൊടുത്താൽ എന്തും ചെയ്യുവാൻ ഈ പൂജാരിമാർ തയ്യാറായിട്ടിരിക്കുന്നു. ഈ വർഷംതന്നെ കോട്ടയത്തു ഒരച്ചൻ ഓടിച്ച വാഹനം അപകടത്തിൽ പെട്ടു, മാനന്തവാടിയിലെ ഒരച്ചൻ മദ്യപിച്ചു വാഹനം ഓടിച്ചത് പോലീസ് പിടിച്ചു. ഇതൊക്കെ സംഭവിച്ചത് ഇവരുടെ വണ്ടികൾ വെച്ചിരിക്കാത്തതുകൊണ്ടാണോ, അതെയോ ഇവർക്ക് വെഞ്ചിരിക്കുവാൻ അറിയാത്തതുകൊണ്ടാണോ. ഇതൊക്കെ വിസ്വാസികൾ ചിന്തിക്കണം. ഇവരുടെ വണ്ടികൾക്കെന്തിനാണ് എല്ലാ തരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നത്. ലഞ്ജയില്ലാത്തവന് മോഷണം ഒരാവകാശമാണ്; അതാണ് ഇങ്ങനെയുള്ള പൂജാരിമാർ. ഓർക്കുക, മൂർച്ചയുള്ള ആയുധത്തേക്കാൾ അപകടകാരിയാണ് കൂടെയുള്ള ദുഷ്ടനായ മനുഷ്യൻ. ഏതോ ഒരു കവി പാടിയതുപോലെ, 

“കൺക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീവണ്ണം നില്പുവെന്നും ചിലർ
…………………………..
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണം കേട്ടു നടക്കുന്നിതു ചിലർ”
ഇങ്ങനെയുള്ള അച്ചന്മാർ പറയുന്നതുപോലെയെ ഒരുത്തനു സ്വർഗാനുമതി ലഭിക്കുകയുള്ളുവെങ്കിൽ ഇവർ പറയുന്ന ദൈവത്തിനു എന്തു മഹത്വം, എന്തു വില.

ജോൺ കരമ്യാലിൽ
ചിക്കാഗോ