ക്നാനായ സമുദായ സംഘടനാ ഭാരവാഹികൾ Rev. Fr. ജോബി പാറയ്ക്കചെറുവിൽ അച്ഛനെയും ബഹുമാനപെട്ട ടോമി മ്യാലികപുറത്തെയും ആദരിച്ചു.

സ്വന്തം ലേഖകൻ

അമേരിക്കയിൽ നിന്നും ക്നാനായാസമുദായത്തിന്റെ വേറിട്ട ശബ്ദമായി മാറിയ ബഹുമാനപെട്ട Rev. Fr. ജോബി അച്ഛൻ ആഗോള ക്നാനായ സമുദായം വലിയ പ്രതിസദ്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നതെന്ന് ഓർമ്മപ്പെടുത്തി.

ക്നാനായ ഗ്ലോബൽ പാർലമെറ്റ് അംഗം ബഹുമാനപെട്ട ടോമി മ്യാലിക്കപ്പുറം ക്നാനായ സമുദായം സഭാ വ്യത്യാസങ്ങൾ ഇല്ലാതെ ശക്തമായ കെട്ടുറപ്പ് ഉണ്ടാക്കിഎടുക്കെണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി.

ബഹുമാനപെട്ട DKCC ചെയർമാൻ ശ്രീ സാബു മാളിക്കത്തറ ആഗോള സമുദായത്തിന്റെ നിലനിൽപ്പിനു ഭീഷണിയായ കാര്യങ്ങൾ എത്രയും തരണം ചെയ്യെണ്ടതിന്റെ അനിവാര്യത അവതരിപ്പിച്ചു.

ബഹുമാനപെട്ട UKKCA പ്രെസിഡെന്റ് ശ്രീ. സിബി കണ്ടത്തിൽ UK യിലെ സംഭവവികാസങ്ങൾക്ക് നേർ സാക്ഷിയായി.

ബഹുമാപ്പെട്ട ഹാരോഗേറ്റ് ക്നാനായ കത്തോലിക്ക അസോസിയേഷൻ പ്രെസിഡെന്റ് ശ്രീ. ബിനീഷ് പെരുമപ്പാടം കൂദാശ നിഷേധത്തിനെ എങ്ങനെയെല്ലാം മറികടക്കാം എന്നതിനെപ്പറ്റി സംസാരിച്ചു.

ബഹുമാനപെട്ട ഡെർബി ക്നാനായ കത്തോലിക്കാ അസോസിയേഷൻ സെക്രട്ടറി ശ്രീ സംഗീത് രഞ്ജൻ കൂദാശ നിഷേധവുമായി ബന്ധപ്പെട്ട് UK യിലെ ജനങ്ങൾക്ക് ഉള്ള ആവലാതികളെപ്പറ്റി പങ്കുവച്ചു.

സഭാ വ്യത്യാസങ്ങൾ ഇല്ലാതെ, സംഘടനാ വ്യത്യസങ്ങൾ ഇല്ലാതെ ഒരേമനസ്സായി ഈ പ്രതിസന്ധിഘട്ടത്തിൽ ക്നാനായ സമുദായ അംഗങ്ങൾ ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് ബഹുമാനപെട്ട Rev. Fr. ജോബി പാറയ്ക്കചെറുവിൽ അച്ഛൻ ആത്മീയ ഉപദേശം നൽകി.