ബംഗ്ലാദേശിലും പാക്കിസ്ഥാനിലും മാത്രമല്ല പല മുസ്ലിം രാജ്യങ്ങളിലും ക്രൈസ്തവ മിഷനറിമാരുണ്ട്.

സ്വന്തം ലേഖകൻ

ക്രൈസ്തവമിഷനറിമാർക്ക് ബംഗ്ലാദേശിലേക്കോ പാകിസ്ഥാനിലേക്കോ പോകാൻ ധൈര്യം ഉണ്ടോ എന്നാണ് ചിലരുടെ ചോദ്യം.സർ അതിന് ധൈര്യം അല്ലവേണ്ടത് യേശുക്രിസ്തുവിന്റെ വ്യവസ്ഥയില്ലാത്ത സ്നേഹം ഉൾക്കൊണ്ട മിഷനറിമാർക്ക് ധൈര്യമല്ല യേശുക്രിസ്തുവിന്റെ സ്നേഹമാണ് അവരെ നയിക്കുന്നത്.

നിരവധി മുഹമ്മദീയ രാജ്യങ്ങളിൽ അവരുടെ ക്ഷണപ്രകാരം മദർ തെരേസയുടെ കന്യാസ്ത്രീകൾ മിഷൻ പ്രവർത്തനം നടത്തുന്നുണ്ട്. മിഷനറിമാർ എന്നല്ല ആതുര സേവകർ എന്നാണ് അവർ അവിടെ അറിയപ്പെടുക. അവർക്ക് ആ സർക്കാരുകളുടെ സംരക്ഷണവും അവിടങ്ങളിൽ ഉണ്ട്.

പാക്കിസ്ഥാനിൽ ദീർഘനാളിൽ മിഷൻ വേല ചെയ്തിരുന്ന ഒരു ജർമ്മൻ കന്യാസ്ത്രീ ഉണ്ടായിരുന്നു. 1960ലാണ് അവർ പാകിസ്ഥാനിലെത്തിയത്. അവരുടെ പേര് സിസ്റ്റർ ഡോ:റൂത് കാതറീന പഫൗ (Dr:Ruth pfau) എന്നാണ് പാക്കിസ്ഥാനിൽ പൗരത്വം ഉണ്ടായിരുന്ന അവർ കുഷഠരോഗികളുടെ ഇടയിലാണ് പ്രവർത്തിച്ചത്, സ്ഥാപനം: Maric Adelaide Leprosy(MALC)

പാക്കിസ്ഥാൻ സർക്കാർ നിരവധി പുരസ്കാരങ്ങളും അവർക്ക് നൽകി. Hilal-i-pakistan, Sitara-e-Quaid-e-Azam,Nishan-e-Quaid-e-Azam തുടങ്ങിയ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. പാക്കിസ്ഥാനിലെ മദർ തെരേസ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. 57 വർഷത്തെ സേവനത്തിന് ശേഷം 2017 ആഗസ്റ്റ് 10ൽ മരണമടഞ്ഞു. മരണാനന്തരമായി State Funearl ലഭിച്ച ആദ്യത്തെ ക്രൈസ്തവ മിഷനറി സ്ത്രീയായിരുന്നു അവർ.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ