ക്രിസ്തു മതം കേരളത്തിലേക്ക് വന്നതിലും അതിന്റെ സിറിയൻ പരമ്പരാഗത മാതൃകയിലേക്കുള്ള രൂപാന്തരത്തിലും നിർണായകമായ പങ്ക് വഹിച്ച വ്യക്തിയാണ് ക്നായ് തോമ (Knai Thoma). അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മൂന്നാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് കേരളത്തിലെത്തിയ 72 സിറിയൻ ക്രിസ്ത്യൻ കുടുംബങ്ങൾ, പിന്നീട് ക്നാനായക്കാർ എന്നറിയപ്പെട്ടുന്നവർ.കേരളസഭയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിന് വഴിതെളിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
സിറിയൻ ക്‌ളാസിക്കൽ സ്വാധീനം
ക്നായ് തോമയും അദ്ദേഹത്തോടൊപ്പം കേരളത്തിലെത്തിയ ക്നാനായക്കാരും സിറിയൻ ക്‌ളാസിക്കൽ സംസ്കാരത്തെ കേരളസഭയിൽ പ്രചരിപ്പിച്ചു. സുറിയാനി ഭാഷ, മതാചാരങ്ങൾ, ആരാധനാ രീതികൾ എന്നിവയുടെ മൂല്യവും ആഴവുമുള്ള സമന്വയത്തിലൂടെയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് വേറിട്ട വ്യക്തിത്വം ലഭിച്ചത്. ‘സിറിയൻ ക്രിസ്ത്യാനികൾ’ എന്ന അപരനാമം (കേരളത്തിൽ ക്രിസ്ത്യാനികൾ) ഉപയോഗിക്കപ്പെടാൻ തുടങ്ങിയതിന്റെ പിന്നിൽ ഈ സുറിയാനി സ്വാധീനമാണ്.
ക്നായിത്തോമയുടെ ചരിത്രപരമായ പശ്ചാത്തലം
AD 345-ൽ, ക്നായ് തോമ മെസപ്പൊട്ടാമിയയിലെ ഏഡസായിൽ നിന്നും ഒരു പ്രേക്ഷിത കൂടിയേറ്റത്തിലൂടെ കൊടുങ്ങല്ലൂരിൽ എത്തി. അദ്ദേഹം വെറും ഒരു കച്ചവടക്കാരൻ മാത്രമല്ല മതാധിഷ്ഠിത നായകനും കൂടിയാണ്. അദ്ദേഹം, വ്യാപാരപരമായും സാമൂഹികമായും കഴിവ് തെളിച്ച ഒരു നേതാവായിരുന്നു. അദ്ദേഹത്തോടൊപ്പം വന്ന കുടുംബങ്ങൾ “തെക്കുംഭാഗർ” എന്നറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് ക്നാനായക്കാർ എന്ന നിലയിൽ സാമൂഹികം, സാംസ്‌കാരികം, മതം എന്നിവയിൽ വ്യക്തമായ വ്യക്തിത്വം കൈവരിച്ചു.
സാമൂഹിക-ആർഥിക നിലയിൽ ക്നാനായക്കാർക്കുള്ള ഉയർച്ച
വേണാട് രാജാവിൽ നിന്നും ക്നായ് തോമയ്ക്ക് ലഭിച്ച ചെമ്പുപട്ടയം ക്നാനായക്കാർക്ക് കേരളത്തിൽ വ്യാപാര-സാമൂഹിക സ്വാതന്ത്ര്യങ്ങൾ ഉറപ്പുനൽകി. വിപണിയിൽ വാണിജ്യ ഇടപാടുകൾ നടത്തുന്നതിനുള്ള അവകാശം, “വളഞ്ചത്തിൽ തനി ചട്ട്” എന്നറിയപ്പെട്ടിരുന്ന ഈ (പട്ടയം), മറ്റു ക്രിസ്ത്യാനികൾക്കും ഈ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ മത/സമുദായമായി ക്രൈസ്തവ സമൂഹം ഉയർന്ന സ്ഥാനങ്ങൾ കൈവരിച്ചത്.
“മാപ്പിള” എന്ന അപരനാമം അതിനുശേഷം ക്രിസ്ത്യാനികൾക്ക് ലഭിച്ചു. അത് അവരുടെ സാമൂഹിക-സാമ്പത്തിക അധികാരങ്ങളെ പ്രതിബിംബിക്കുകയും. കേരളത്തിലെ ചതുർവർണ്ണ വ്യവസ്ഥയിൽ അല്ലാതെ, ക്രിസ്ത്യാനികൾക്ക് ഒരു മുന്നോക്ക സമൂഹമായി മാറുവാനും, അവസരം ലഭിച്ചത് ക്നായ് തോമയുടെ ഇടപെടലുകളിലൂടെ മാത്രമാണ്.
വിദ്യാഭ്യാസം, വ്യവസായം, കച്ചവടം — മുന്നേറ്റത്തിന്റെ അടിസ്ഥാനം
ക്നായ് തോമായുടെയും ക്നാനായക്കാരുടെയും വരവോടെ കേരളത്തിലെ ക്രൈസ്തവർക്കുള്ള സാമ്പത്തികവും ബൗദ്ധികവുമായ രംഗങ്ങളിൽ വലിയ മുന്നേറ്റം സംഭവിച്ചു. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ, പട്ടണങ്ങളിൽ വീടുകൾ സ്ഥാപിക്കാനുള്ള അവകാശങ്ങൾ, മഹാക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും സമീപത്തേക്ക് എത്തിച്ചേരുവാനുള്ള നിയമാനുസൃത അംഗീകാരം — എല്ലാം ക്നാനായകാരുടെ വലിയ പങ്ക് സൂചിപ്പിക്കുന്നു.
“നല്ലാതി വസ്തുക്കൾ അശുദ്ധമായാൽ നസ്രാണി തൊട്ടാൽ അതു ശുദ്ധമാകും” എന്ന പഴമൊഴി, ക്രിസ്ത്യാനികളുടെ വിശ്വാസ്യത എത്രത്തോളം സാമൂഹികമാന്യത നേടിയിരുന്നുവെന്നതിന്റെ തെളിവാണ്.
മതപരമായ സംഭാവനകൾ
സിറിയൻ കുർബാന ക്രമം കേരളസഭയിൽ അവിഭാജ്യഘടകമായി നിലനിൽക്കുന്നത് ക്നായ് തോമായുടെയും ക്നാനായക്കാരുടെയും സംഭാവനകളെ ചൂണ്ടിക്കാട്ടുന്നു. ക്നാനായ സമൂഹം അവരുടെ സംസ്‌കാരപരമായ സവിശേഷതകളെ പൂർണമായി സംരക്ഷിച്ചു. എൻഡോഗാമസ് സമൂഹമായി ഇരിക്കുവാൻ ആഗ്രഹിച്ച ഇവർ സാംസ്കാരിക ശുദ്ധതയും മതപരമായ ആത്മീയതയും സംരക്ഷിച്ചു.
ഇത് കൊണ്ട് കേരളസഭയ്ക്ക് ആധികാരികവും ആഴമുള്ളതുമായ മതപരമായ ഇടപെടൽ സാധ്യതകൾ ലഭിച്ചു. ക്രിസ്ത്യാനിത്വത്തിന്റെ സിറിയൻ രൂപഭാവം കേരളത്തിൽ ശക്തിപ്പെടുത്താൻ വഴിയൊരുങ്ങിയതും ഇതിലൂടെയാണ്.
സ്മരണയും ആത്മസംസ്കാരവും
ഇന്നത്തെ കേരളസഭയുടെ വളർച്ചയും സ്വതന്ത്രമായ നിലനിൽപ്പും ക്നായ് തോമായുടെയുമാണ് തുടക്കം. അദ്ദേഹത്തിന്റെ ഓർമ്മദിനം ആഘോഷിക്കുന്നത് ക്രിസ്ത്യാനികളുടെ അതുല്യമായ ചരിത്രത്തെ അനുസ്മരിപ്പിക്കുകയും മതസംഘടനയുടെ വളർച്ചയെ ആത്മാർത്ഥമായി വിലമതിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്.
സിറിയൻ ഓർത്തഡോക്സ് സഭ ക്നായ് തോമായെ ഒരു വിശുദ്ധനായി അംഗീകരിച്ചിട്ടുള്ളതും അദ്ദേഹത്തിന് മതസംഘടനയുടെ ചരിത്രത്തിൽ ഉള്ള ഉയർന്ന സ്ഥാനത്തിന് ഒരു അംഗീകാരം തന്നെയാണ്.
ഉപസംഹാരം
ക്നായ് തോമായും ക്നാനായക്കാരും നൽകിയ സംഭാവനകൾ കേരളത്തിലെ ക്രിസ്ത്യാനികളുടെ സാമൂഹിക, മതപരമായ വളർച്ചയുടെ അടിത്തറയായി മാറി. ഇത് ഒരു വിഭാഗത്തിന്റെയോ സമുദായത്തിന്റെയോ മാത്രം സ്വത്തല്ല, ഭാരതത്തിലെ മുഴുവൻ ക്രൈസ്തവർക്കും അവകാശപ്പെട്ടതാണ്.
ഇതെല്ലാം മുൻനിർത്തി, ക്നായ് തോമയെന്ന ചരിത്രപുരുഷന്റെ സംഭാവനകൾക്ക് അർഹിക്കുന്ന പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ പാഠപുസ്തകങ്ങളിലൂടെയും, സംസ്‌കാര പരിപാടികളിലൂടെയും നമ്മുടെ സമൂഹത്തിനും സമുദായത്തിലും. ലഭ്യമാക്കേണ്ടതാണ്.
