കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ യുവതി യുവാക്കൾ വിവാഹം കഴിക്കുന്നതിന് വിമുഖത കാണിക്കുന്നുണ്ടോ? ഈ വിഷയം ഒരു പഠന വിധേയമാക്കേണ്ടതാണ്.

ജി കെ ടൈംസ് ലേഖകൻ

യുവതി,യുവാക്കളുടെ വിവാഹ ധാരണയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലെ മാറ്റം വളരെ വലുതാണ്.
പ്രധാനമായും വിദ്യാഭ്യാസം, ജോലി,ദൈനംദിന ജീവിതം എന്നിവ ഈ ധാരണയെ സ്വാധീനിക്കുന്നു.
ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭിന്നതയും ഇതിൻ്റെ ഒരു പ്രധാന ഘടകമായി മാറുന്നു. സഭകൾ ഇന്നത്തെ യുവതി,യുവാക്കൾക്ക് ദാമ്പത്യത്തെക്കുറിച്ച് പഴയതുപോലെ തന്നെയാണോ സന്ദേശങ്ങൾ നൽകുന്നത് എന്ന് ഒരു ആത്മപ പരിശോധന നടത്തേണ്ട സമയമാണിത്. ആധുനിക ജീവിതപൈതൃകത്തിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം എത്രത്തോളം യുവജനങ്ങളെ മനസ്സിലാക്കി കൊടുക്കുവാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയുന്നുണ്ട് എന്നും ഒരു ആത്മ പരിശോധന നടത്തണം.

കേരളത്തിലെ ക്രിസ്ത്യൻ യുവതി യുവാക്കളുടെ വിവാഹ ധാരണകളിലെ മോഡേൺ സ്വാധീനങ്ങൾ

സഭയുടെ അധ്യാപനങ്ങൾ ജീവിതത്തിൽ എങ്ങനെ പ്രതികരിക്കപ്പെടുന്നു. എന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്.
സ്നേഹവും വിവാഹവും തമ്മിലുള്ള ആധുനിക കാഴ്ചപ്പാടുകൾ വളരെ വിഭിന്നങ്ങളാണ്.

കേരളത്തിലെ ക്രിസ്ത്യൻ യുവതി യുവാക്കളുടെ വിവാഹ ധാരണകളിൽ പോസ്റ്റ്‌മോഡേൺ സ്വാധീനങ്ങൾ വന്നിട്ടുണ്ട്. അതിൻറെ ചില ഉദാഹരണങ്ങളാണ്, വിവാഹം അനിവാര്യമല്ലെന്ന ധാരണ, ജീവിതം പൂർത്തിയാവാൻ വിവാഹം അത്യാവശ്യം അല്ല എന്ന നിലപാട്, ഒരാൾക്ക് സ്വന്തം ജീവിതം സ്വയം നിർവ്വഹിക്കാൻ കഴിവുണ്ടെന്ന് വിശ്വാസം. അതുപോലെതന്നെ ജീവിത പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയരുന്നു. മതപരമായ അല്ലെങ്കിൽ കുടുംബപരമായതു, മാത്രമല്ല, മാനസികവും ബൗദ്ധികവും, വിദ്യാഭാസവും സാമ്പത്തികവും ഇവിടെ പ്രധാന ഘടകങ്ങളാണ്.

വിവാഹത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾ പലതരം സിനിമ, വെബ് സീരീസ്, ഇൻസ്റ്റഗ്രാം തുടങ്ങി സമൂഹ മാധ്യമങ്ങൾ ജീവിത മാതൃകകളായി ഉയർത്തുന്നു.ഇങ്ങനെ ആശയപരമായൊരു പോളിഫോണി ഉണ്ടാകുമ്പോൾ, തനതായ ക്രിസ്ത്യൻ ധാരണകളും അവയിൽ ഒന്നായി മാറുന്നു.

സംക്ഷിപ്തമായി:

യുവതി യുവാക്കളുടെ കുടുംബങ്ങളിൽ അവരുടെ മാതാപിതാക്കൾക്ക് വളരെ വലിയ ഒരു ഉത്തരവാദിത്വമുണ്ട് തങ്ങളുടെ മക്കളെ അവരുടെ യൗവന കാലത്തിൻറെ ആരംഭത്തിൽ തന്നെ വിവാഹ ജീവിതത്തിന് ഒരുക്കുക എന്നുള്ളത് സഭയുടെ മാത്രം ഉത്തരവാദിത്വമായി കാണാതെ സമൂഹത്തിന്റെയും, ഓരോ കുടുംബങ്ങളുംടെയും, ഉത്തരവാദിത്വവും കടമയുമായി കാണുകയും, ഇതിനു വേണ്ടുന്ന വിദ്യാഭ്യാസവും, ഒരുക്കങ്ങളും അവരവരുടെ കുടുംബങ്ങളിൽ നിന്നു തന്നെ ആരംഭിക്കണം.