ക്നാനായ സമുദായത്തിന്റെ അഭിമാനമായി വീണാ സംഗീത്. ബ്രീട്ടീഷ് മലയാളി 2025 മത്സര വേദിയിൽ ജനഹൃദങ്ങളെ കീഴടക്കി ആസ്വാദക മനസുകളിൽ തീമഴപെയ്യിച്ചു വീണ സംഗീത്.
Mrs ഡെർബി മത്സരത്തിൽ മാറ്റുരച്ചു സ്വന്തം കഴിവ്
തെളിയിച്ച വീണാ സംഗീത്, സ്വപ്നങ്ങൾക്ക് ആകാശത്തോളം ചിറകുകൾ വിരിച് ഡെർബിയിൽ നിന്നും വരുന്നു.
ഡെർബി ക്നാനായ വിമൻസ് ഫോറം representative ആയ വീണ സംഗീത്, കാഞ്ഞങ്ങട് Sacred Heart Knanaya Catholic Church അംഗവും, UKKCA നാഷണൽ കൗൺസിൽ അംഗമായ ശ്രീ സംഗീത് രഞ്ജന്റെ പ്രിയ പത്നിയുംമാണ്. വീണ മുൻ KCC അതിരൂപത വൈസ് പ്രെസിഡന്റും റിട്ടയേർഡ് HM ആയിരുന്ന പൂഴിക്കാലായിൽ P J മാത്യു & ശാന്ത മാത്യു ദമ്പതികളുടെ പുത്രിയാണ്.

മനുഷ്യമനസ്സുകളെ സ്നേഹം കൊണ്ട് സാന്ദ്വനിപ്പിക്കുന്ന മെന്റൽ ഹെൽത് നേഴ്‌സായി സേവനം അനുഷ്ഠിക്കുന്ന വീണ, സ്നേഹം, കരുണ, ക്ഷമ, സഹാനുഭൂതി, എന്നീ മൂല്യങ്ങളെ എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്നു.
വീണാ സംഗീത് നടത്തിയ റിസേർച് “Barriers in Seeking de-addiction treatment” ഇന്റർനാഷണൽ ജേർണലിൽ പബ്ലിഷ് ചെയ്തു എന്നുള്ളത് വലിയ ആൽമവിശ്വാസമായി വീണയുടെ കൂടെ ഉണ്ട്.
ആദ്യ റൗണ്ടിൽ ഉത്തരമലബാറിന്റെ സൗന്ദര്യവും, ചിറയ്ക്കൽ രാജവംശത്തിന്റെ രാജകീയ പ്രൗഢിയും,
കടത്തനാടൻ മേനി അഴകുമായി ചിറയ്ക്കൽ ബാലയായി തകർത്താടിയപ്പോൾ കാണികൾ ഇളകിമറിഞ്ഞു.

സന്തോഷ് ശിവൻ പൃഥ്വിരാജ് കൂട്ടുകെട്ടിൽ വിരിഞ്ഞ സൂപ്പർ ഹിറ്റ് ഫിലിം ഉറുമിയിൽ നമ്മുടെ പ്രിയപ്പെട്ട താരം നിത്യമേനോൻ അഭിനയിച്ചു സൂപ്പർ ഹിറ്റ് ആക്കിയ കടത്തനാടൻ സൗന്ദര്യം ചിറയ്ക്കൽ ബാലയിലൂടെ വീണ വേദിയിൽ പുനർജനിച്ചതായി കലാസ്നേഹികൾ പറഞ്ഞു.
അധിനിവേശ ശക്തികളോട് അടിയറവ് പറയാത്ത സ്ത്രീത്വത്തെ ആവാഹിച്, ആ വശ്യമായ സൗന്ദര്യത്തെ അതേപടി വേദിയിൽ ജന ഹൃദയങ്ങളിലേക്കു എത്തിച്ചു, വീണാ സംഗീത്.

UKKCA ലെസ്റ്റർ യൂണിറ്റ് അംഗം മിനി ജെയിംസ്, കടത്തനാടൻ വേഷവിദാനങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്തു ചുരുങ്ങിയ സമയത്തിനുള്ളിൽ, അതി മനോഹരമായി പട്ടിൽ നെയ്തെടുത്തതാണ്.
രണ്ടാം റൗണ്ടിൽ രാജസ്ഥാനി പ്രീ വെഡിങ്ങുമായി അരങ്ങു തകർത്തു വീണാ സംഗീതും ടീമും. UKKCA ഡെർബി യൂണിറ്റ് അംഗമായ ബിഞ്ചു റൂബി ദൃശ്യാവിഷ്‌കാരം നൽകി. രജപുത്ര രാജകീയ സൗന്ദര്യത്തോടെ വന്ന വീണ ജനങ്ങളുടെ കൈയ്യടിനേടി. സ്റ്റേജിൽ തകർത്താടി.
സമുദായ അംഗങ്ങളായ സ്വാതിദാസ്, ജിത്തു, സംഗീത് രഞ്ജൻ & ബിഞ്ചു റൂബി എന്നിവർ.രണ്ടാം റൗണ്ടിൽ രാജസ്ഥാനി പ്രീ വെഡിങ്ങുമായി അരങ്ങു തകർത്തു വീണാ സംഗീതും ടീമും. UKKCA ഡെർബി യൂണിറ്റ് അംഗമായ ബിഞ്ചു റൂബി ദൃശ്യാവിഷ്‌കാരം നൽകി. രജപുത്ര രാജകീയ സൗന്ദര്യത്തോടെ വന്ന വീണ ജനങ്ങളുടെ കൈയ്യടിനേടി. സ്റ്റേജിൽ തകർത്താടി സമുദായ അംഗങ്ങളായ സ്വാതിദാസ്, ജിത്തു, സംഗീത് രഞ്ജൻ & ബിഞ്ചു റൂബി എന്നിവർ.

മൂന്നാം റൗണ്ടിൽ ചുവപ്പ് ഗൗണിൽ ബോൾഡ് ലുക്കിൽ എത്തിയ വീണയെ ജനങ്ങൾ ഹർഷാരവത്തോടെ എതിരേറ്റു . സ്ത്രീത്വത്തിന്റെ ഡെഫിനിഷന് സ്വീറ്റ് ആൻഡ് ക്ലിയർ മറുപടി നൽകി അവിസ്മരണീയ മുഹൂർത്തം സൃഷ്ടിച്ചു വീണ.
ബെസ്റ്റ് റേഡിയന്റ് സ്‌മൈൽ അവാർഡ് ഏറ്റുവാങ്ങിയ വീണയെ ആരാധകർ വിശേഷിപ്പിക്കുന്നത് ലേഡി വിത്ത് കില്ലർ സ്‌മൈൽ എന്നാണ്.
വീണയെ അതീവ സുന്ദരിയായി വ്യത്യസ്തമായ 4 മൈക്ക് ഓവറുകൾ ക്ഷണ നേരംകൊണ്ട് അണിയിച്ചൊരുക്കിയത് സിനിമ മേഘലയിൽ പ്രവർത്തിക്കുന്ന സെലെബ്രെറ്റി Make up ആർട്ടിസ്‌റ്റ് കൂടിയായ ആരുഷിയാണ്.
വീണാ സംഗീത് ക്നാനായ സമുദായത്തിലെ എല്ലാ സ്ത്രീകൾ ഒരു പ്രചോദനമാണ്. ക്നാനായ സമുദാത്തിലെ ഓരോ സ്ത്രീകളും എല്ലാ മേഖലകളിലും തങ്ങളുടെ മികവ് തെളിയിച്ചു പൊതുസമൂഹത്തിൽ അവിഭാജ്യ ഘടകമായി, സമുദായത്തിന് അഭിമാനമായി നിലകൊള്ളണം എന്നാണ് വീണയുടെ ആഗ്രഹം.

വീണയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചതുപോലെ ഓരോ ക്നാനായ തരുണീമണികളുടെ സ്വപ്നങ്ങൾക്കും ചിറകുകൾ മുളയ്ക്കട്ടെ.
