ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ കല്ലിട്ട തിരുന്നാൾ ആഘോഷിച്ചു.

സ്വന്തം ലേഖകൻ
പ്രഥമ രക്തസാക്ഷിയായ വി. എസ്തപ്പാനോസ് സഹദായുടെ നാമത്തിൽ ആദ്യമായി പണികഴിപ്പിച്ച ഉഴവൂർ ഫോറോന പള്ളിയിൽ കല്ലിട്ട തിരുന്നാൾ ആഗസ്റ്റ് 3 ന് ആഘോഷിച്ചു. ഫാ. ജെഫിൻ ഒഴുങ്ങാലിൽ മുഖ്യ കാർമ്മികത്വം വഹിച്ച റാസകുർബാനയിൽ ഫാ. ബെന്നി ചേരിയിൽ, ഫാ. റോണി വെച്ചുപറമ്പിൽ, ഫാ.ജെയ്സ് നീലാനിരപ്പേൽ, ഫാ. റ്റോം പുത്തൻപുരയ്ക്കൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഫാ.ബിജോ കൊച്ചാദംപള്ളിൽ തിരുന്നാൾ സന്ദേശം നൽകി. തുടർന്ന് നടന്ന ആഘോഷകരമായ പ്രദർഷണത്തിൽ നാനാജാതിമതസ്ഥരായ നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ഫാ.ഫിലിപ്പ് ആനിമൂട്ടിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദവും നൽകി.