ഒരു സാംസ്‌കാരിക- ചരിത്ര പൈതൃകം.
ക്നാനായ സമുദായത്തിന്റെ ഉത്ഭവം, കിഴക്കന്‍ മെസപൊട്ടേമിയയില്‍നിന്ന് ഇന്ത്യയിലെ മലബാര്‍ തീരത്തെത്തിയ യഹൂദ-ക്രിസ്ത്യാനികളുടെ കുടിയേറ്റത്തിലൂടെയാണ്. ക്രിസ്തുവിന് ശേഷം. 345-ല്‍, കച്ചവടക്കാരനും സമുദായ നേതാവുമായ ക്നായ് തോമ്മന്‍ 72 കുടുംബങ്ങളിലായുള്ള ഏകദേശം 400 അംഗങ്ങളെ നയിച്ചാണ് കൊടുങ്ങല്ലൂര്‍ (മലബാര്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഇന്നത്തെ തൃശ്ശൂര്‍ ജില്ലയിലെ പ്രദേശം) എത്തിയത്.
ഈ കൂട്ടായ്മയോടൊപ്പം ഉറഹാ മാര്‍ യൗസഫ് എന്ന ബിഷപ്പും, നാല് പൗരോഹിതന്മാരും ഉണ്ടായിരിന്നു. പുതിയഭൂമിയിലേക്ക് കുടിയേറി വന്ന ക്നാനായക്കാർ , തങ്ങളുടേതായ സംസ്‌കാരവും ആരാധനാചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടു, വിവിധ ജനവിഭാഗങ്ങളോടൊപ്പം സമാധാനപരമായി സഹജീവിതവും നയിച്ചു.
ചേരമാന്‍ പെരുമാള്‍ രാജാവ് ഇവരെ അഭിവാദ്യത്തോടെ സ്വീകരിക്കുകയും, കൊടുങ്ങല്ലൂരില്‍ താമസിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. തുടർന്ന്, ക്നായ് തോമ്മനും അദ്ദേഹത്തിന്റെ സഹയാത്രികര്‍ക്കും 72 പ്രത്യേക പദവികൾ, (copper plate) ശാസനങ്ങള്‍ രാജാവ് നല്‍കി. ക്നായ് തോമ്മന്‍ ചെപ്പെട്ട് എന്നറിയപ്പെടുന്ന ഈ ചരിത്ര രേഖകളില്‍, “സൂര്യനും ചന്ദ്രനും നിലനില്‍ക്കുന്നിടത്തോളം” ഈ വംശാവലി നിലനില്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ ശാസനങ്ങള്‍ ക്നാനായക്കാരുടെ സാമൂഹിക മാന്യതക്കും ആധിപത്യത്തിനും അടിസ്ഥാനം വഹിച്ചു.
ആദ്യകാലത്ത് ക്നാനാക്കാര്‍ മുഴുവന്‍ സിറിയന്‍ ക്രിസ്ത്യാനികളായിരുന്നുവെങ്കിലും, ചരിത്രപ്രസിദ്ധമായ കൂനന്‍ കുരിശ് സത്യപ്രതിജ്ഞയ്ക്കുശേഷം (ഏകദേശം 25,000 സിറിയന്‍ ക്രിസ്ത്യാനികള്‍ പങ്കെടുത്ത സംഭവമാണ് ഇത്), സമുദായത്തില്‍ ഭിന്നതകള്‍ സംഭവിച്ചു. ചിലര്‍ യാക്കോബായ വിശ്വാസം സ്വീകരിച്ച് ഓര്‍ത്തഡോക്‌സ് സഭകളിലേക്കും, മറ്റുചിലര്‍ റോമന്‍ കത്തോലിക്കാ സഭയിലേക്കുമാണ് ചേർന്നത്. എങ്കിലും, തങ്ങളുടെ സംസ്കാരപരമായ ഐക്യവും, പ്രത്യേകിച്ചും എൻഡോഗാമി പാലിച്ചു കൊണ്ടുള്ള ജീവിതവും നയിച്ചു. തങ്ങളുടെ തനിമയും, പാരമ്പര്യവും, സ്വവശ വിവാഹ നിഷ്ടയും പാലിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു.
1911-ആഗസ്റ്റ് 29-ന്, പോപ്പ് പിയസ് X തന്റെ ആപസ്തോലിക ലേഖനായ In Universi Christiani പ്രകാരം ക്നാനായ സമുദായത്തിനായി പ്രത്യേകിച്ച് കോട്ടയം വികാരിയത്ത് സ്ഥാപിച്ചു. മാര്‍ മാത്യൂ മാക്കില്‍ ആദ്യ വികാരിയായി നിയമിക്കപ്പെട്ടു. പിന്നീട്, 1923-ഡിസംബര്‍ 21-ന്, ഈ വികാരിയത്തിനെ പോപ്പ് പിയസ് XI ഒരു രൂപതയായി ഉയര്‍ത്തി.
2003-ഡിസംബര്‍ 23-ന്, പോപ്പ് ജോണ്‍ പോള്‍ II ക്നാനായക്കാരുടെ സാംസ്‌കാരിക-ആധ്യാത്മിക പ്രത്യേകതകള്‍ വീണ്ടും അംഗീകരിക്കുകയും, സമുദായത്തിന്റെ തിരിച്ചറിവ് പുതുക്കി സ്ഥിരീകരിക്കുകയും ചെയ്തു.
2005-മെയ് 9-ന്, മേജര്‍ ആര്‍ക്ക്ബിഷപ്പ് മാര്‍ വര്‍ക്കി കര്‍ദിനാള്‍ വിതയത്തില്‍ ഇറക്കിയ “The Eparchy of Kottayam” എന്ന ഡിക്രിയിലൂടെ, കോട്ടയം രൂപതയെ ഒരു അതിരൂപതയായി ഉയര്‍ത്തുകയും, മാര്‍ കുരൃക്കോസ് കുന്നശ്ശേരിയെ അതിന്റെ ആദ്യ അതിരൂപതാ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.
