2009 ജനുവരി 26-ന്, കോട്ടയം രൂപതയിലെ പുരോഹിതനായ റവ. ഫാ. തോമസ് പൂതത്തിനെ ദൈവദാസനായി സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് അതീവ നന്ദിയോടെയും അഭിമാനത്തോടെയുമാണ് നാം ഓർക്കുന്നത്.
കേരളത്തിൽ കരുണയും സേവനതത്വവും നിറഞ്ഞ ക്രൈസ്തവ ജീവിതശൈലിയെ പ്രതിനിധീകരിച്ച അദ്ദേഹത്തിന്റെ ആത്മാർത്ഥ സേവനം കാലത്തിനും ചരിത്രത്തിനും അതീതമായ മഹത്വം നൽകുന്നു. കേരളത്തിലെ സഭാ ചരിത്രത്തിൽ രണ്ട് സമാനതകളില്ലാത്ത സംഭാവനകൾ അദ്ദേഹം നല്കി. 1925-ൽ St. Thomas Asylum എന്ന ആദ്യ ആശ്രമത്തിന്റെ സ്ഥാപകനായും, 1928-ൽ St. Joseph’s Congregation എന്ന സന്യാസസമൂഹത്തിന്റെ സ്ഥാപകനായും.
ജീവിതത്തിന്റെ തുടക്കം: പഠനവും വൈദീകാനുഭവവും
1871 ഒക്ടോബർ 24-ന് ഫാ. തോമസ് പൂതത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശ്ശനാപള്ളിയിലെ ജെസ്യൂയിറ്റ് പിതാക്കന്മാരുടെ കീഴിൽ പഠനം നടത്തി. 1887-ലെ സെപ്റ്റംബർ 21-ന് വാരപ്പുഴയിലെ പുതുപ്പള്ളി സെമിനാറിൽ ചേർന്നു. 1897 ഡിസംബർ 28-ന് മാർ മാത്യു മക്കീൽ, അദ്ദേഹത്തെ വൈദീക നായിഅഭിഷേകം ചെയ്തു.
വിദ്യാഭ്യാസത്തിൽ വൈദഗ്ധ്യം നേടിയ അദ്ദേഹം ലാറ്റിൻ, സിറിയക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. സംഗീതത്തിലും സംസ്കാരത്തിലും അദ്ദേഹം സ്വതന്ത്രപദവി നേടിയവനായിരുന്നു. 1898-ൽ പുതുപ്പള്ളി സെമിനാറിയിൽ അധ്യാപകനായി ഔദ്യോഗികമായി സേവനം ആരംഭിച്ചു.
ശുശ്രൂഷയും സാമൂഹ്യ സേവനവും
1900 മുതൽ ഫാ. പൂതത്തിൽ വിവിധ പാരീഷുകളിൽ ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും സേവനം നടത്തി.
• 1900–1904: കുമരകം
• 1904–1908: ഉഴവൂർ
• 1908–1915: കൈപ്പുഴ വിസിറ്റേഷൻ കോൺവെന്റിലെ ചാപ്ലിൻ
• തുടർന്ന്: നിരവധി പാരീഷുകളിൽ.
സാമൂഹികപ്രതിബദ്ധതയുടെ പ്രകടനമായി, 1925 മേയ് 3-ന് കൈപ്പുഴയിൽ St. Thomas Asylum എന്ന ആദ്യ ആശ്രമം സ്ഥാപിച്ചു. 1927-ൽ കുറുമുള്ളൂരിൽ St. Thomas U.P. School ആരംഭിക്കുകയും, 1928 ജൂലൈ 3-ന് St. Joseph’s Congregation രൂപപ്പെടുത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ സേവനം. വിദ്യാഭ്യാസം, സാമൂഹിക ഉയർച്ച, എന്നിവയിലേക്കാണ് കേന്ദ്രീകരിച്ചിരുന്നത്. ദരിദ്രരും, അനാഥരും, നിരാലംബരും, ആയിരുന്നവർക്ക് കരുണാപൂർവ്വം സംരക്ഷണം ഒരുക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ദൗത്യം.
ആത്മീയതയുടെ പാതയിലൂടെ.
പ്രാർത്ഥനയും ആലോചനയും ഫാ. പൂതത്തിന്റെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചു. ദൈവത്തിൽ അഗാധമായ വിശ്വാസം പുലർത്തിയ അദ്ദേഹം സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള വർക്കും, ഹൃദയവേദന യുള്ളവർക്കും, കരുണയും പ്രതീക്ഷയും നൽകുകയായിരുന്നു.
അന്ത്യം, ആദരവ്, മഹത്വം.
1943 ഡിസംബർ 4-ന് അദ്ദേഹം സ്വർഗീയ വിശ്രമത്തിലേക്ക് പ്രവേശിച്ചു. ആദ്യം കൈപ്പുഴ പള്ളിയിലാണ് അന്തിമവിശ്രമം. പിന്നീട് 1983 ഡിസംബർ 4-ന് അഭിവന്ദ്യ കുര്യാക്കോസ് കുന്നശേരി ബിഷപ്പിൻ്റെ അനുമതിയോടെ, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ Convent Chapel-ലേക്ക് മാറ്റി.
2009-ൽ, അദ്ദേഹത്തിന്റെ വിശുദ്ധജീവിതത്തെ അംഗീകരിച്ച്, ഔദ്യോഗികമായി ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു.
ഫാ. തോമസ് പൂതത്തിന്റെ ജീവിതം നമ്മുടെ കാലത്തിനും വിശ്വാസത്തിനും പ്രകാശം പകരുന്ന ഒരു ജ്യോതിസ്സൂര്യനാണ്. ലളിതത്വവും, ആത്മാർഥതയും, ക്രിസ്തുവിന്റെ ശുശ്രൂഷാരീതിയോടുള്ള ആഴമുള്ള സമർപ്പണവുമാണ് അദ്ദേഹത്തെ ദൈവദാസനെന്ന മഹതായ സ്ഥാനത്തേക്ക് നയിച്ചത്.
