സ്വന്തം ലേഖകൻ
ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചുകൊടുത്തു, ദേശ സ്നേഹത്തിന്റെയും മാനവികതയുടെയും പ്രതീകമായി പാവപെട്ടവരുടെ ഇടയിൽ ഇറങ്ങിച്ചെന്നു ഒരുപാടു കുഞ്ഞുങ്ങളെ ശക്തമായ നിലകളിൽ വാർത്തെടുത്ത കാരുണ്യത്തിന്റെ പ്രതീകം പോൾ മാഷ് ഇന്നും ജന ഹൃദങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു.
കാസറഗോഡിന്റെ ഗ്രാമങ്ങളിൽ പോൾ മാഷിലൂടെ അക്ഷരം അഭ്യസിച്ചു ഇന്ന് ജീവിതത്തിന്റെ നാനാതുറകളിൽ നൂറുകണക്കിന് കുരുന്നുകൾ മാഷിനെ നെഞ്ജോട് ചേർത്തുനിർത്തുന്നു.
ജീവിതം ജനങ്ങൾക്കായി ഉഴിഞ്ഞു വച്ചു, റിട്ടയർ ജീവിതംപോലും ആരോരുമില്ലാത്ത അശരണാർക്കായി സ്നേഹ സാന്ദ്വനമായി പെരിയയിലെ അഗതിമന്ദിരത്തിന്റെ ഡയറക്ടർ ആയി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കെ മരണം വിളിച്ചപ്പോഴും നിലപടുകളിൽ മാറ്റമില്ലാതെ ചിരിച്ചുകൊണ്ട് മരണത്തെ പുൽകാൻ പോൾ മാഷ് യാതൊരു മടിയും കാണിച്ചില്ല.
സഹപ്രവർത്തകർക്കും നാട്ടുകാർക്കും സമുദായത്തിനും സമൂഹത്തിനും ഏതുനേരത്തും താങ്ങായി പോൾ മാഷ് ഇന്നില്ല എന്നത് എല്ലാവരെയും വേദനിപ്പിക്കുന്നു.
ആ നൻമ്മയുടെ പൂമരം മരിക്കുകില്ല ഭൂമിയിൽ
ഇന്നും വേദനിക്കുന്നവരുടെ കൂടെ വേദനിക്കാൻ കരയുന്നവനെ ആശ്വസിപ്പിക്കാൻ, വിശക്കുന്നവനു ഒരുനേരത്തെ ആഹാരം കൊടുക്കാൻ ഇന്നും പോൾ മാഷ് ജീവിക്കുന്നു തന്നെ സ്നേഹിക്കുന്ന ഒരായിരം പേരിലൂടെ..
പിതാവ് കണിച്ചുതന്ന മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക പിൻപറ്റി സ്നേഹാദരങ്ങളോടെ എന്നും പ്രിയ കുടുംബം മേരിക്കുട്ടി രഞ്ജൻ, സംഗീത് രഞ്ജൻ, സ്വാതിദാസ് രഞ്ജൻ, വീണാ സംഗീത്, ജിത്തു സ്വാതിദാസ് & പ്രിയ സഹോദരങ്ങൾ Sr. ഷേർലി, ജെയ്സൺ കുരിശ്ശിമശ്ശേരി, ഡെയ്സി തോമസ്, ടെസ്സി ജോണി.
ഗ്ലോബൽ ക്നാനായ ടൈംസിന്റെ ആദരാഞ്ജലികൾ.
