ലെസ്റ്ററിലെ ക്നാനായ സമുദായ അംഗങ്ങൾ LKCA യുടെ നേതൃത്തത്തിൽ തിരുവോണം ആഘോഷിച്ചു.

ലെസ്റ്റർ.

ഏതാണ്ട് നൂറ്റമ്പതിനടുത്ത് ക്നാനായ കുടുംബങ്ങൾ നിങ്ങിപ്പാർക്കുന്ന ലെസ്റ്ററിൽ LKCA യുടെ നേതൃത്തത്തിൽ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. അൻസ്റ്റീലിലുള്ള സെൻ്റ്. മാർട്ടിൻ ഹൈസ്കൂൾ കോമ്പൗണ്ടിൽ സെപ്റ്റംബർ പതിമൂന്നിന് സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾക്ക് പ്രസിഡൻ്റ് ആശിഷ് ജോസഫും, സെക്രട്ടറി അലിൻ തോമസും നേതൃത്തം നൽകി.

രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാകായിക പരിപാടികൾക്കൊപ്പം ചിന്നാസ് കാറ്ററിംഗ്സ് അണിയിച്ചൊരുക്കിയ സ്വാദിഷ്ടമായ ഓണസദ്യയും കൂടി ആയപ്പോൾ ആഘോഷ പരിപാടികൾ കുറ്റമറ്റതായി തീർക്കുവാൻ കമറ്റി അംഗങ്ങൾക്ക് സാധിച്ചു.

സൗഹൃദത്തിൻ്റെയും, സമൃദ്ധിയുടെയും പ്രതീകമായ തിരുവോണാഘോഷങ്ങ ൾക്ക് നൂറുകണക്കിന് ക്നാനായസമുദായാംഗങ്ങൾ ആണ് പങ്കെടുത്തത്. ആഘോഷ പരിപാടികൾ വൈകിട്ട് എട്ടുമണിയോടെ സമാപിച്ചു.