യുകെയിൽ നിർബന്ധിത ഡിജിറ്റൽ ഐഡി പദ്ധതി പരിഗണനയിൽ;

കുടിയേറ്റ നിയന്ത്രണത്തിനും ആധുനികതയ്ക്കുമായി കീർ സ്റ്റാർമർ മുന്നോട്ട്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ, യുനൈറ്റഡ് കിംഗ്ഡത്തിൽ നിർബന്ധിത ഡിജിറ്റൽ ഐഡന്റിറ്റി പദ്ധതി കൊണ്ടുവരാനുള്ള നീക്കത്തിലാണ്. ശനിയാഴ്ചത്തെ പ്രസംഗത്തിൽ പദ്ധതിയുടെ പ്രാരംഭ വിശദാംശങ്ങൾ അവതരിപ്പിക്കാനാണ് സാധ്യതയെന്ന് സർക്കാരിനടുത്ത വൃത്തങ്ങൾ അറിയിച്ചു.

നിയമവിരുദ്ധ കുടിയേറ്റം നിയന്ത്രിക്കുന്നതും സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ആധുനികവുമാക്കുന്നതുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. എല്ലാ പൗരന്മാരുടെയും താമസ അവസ്ഥയും തൊഴിൽ നിയമാനുസൃതതയും സ്ഥിരീകരിക്കാൻ കേന്ദ്ര ഡാറ്റാബേസുമായി ബന്ധിപ്പിച്ച ഐഡി സംവിധാനം പരിഗണനയിലുണ്ട്. നിലവിൽ ഈ പരിശോധനകൾക്കായി ഉപയോഗിക്കുന്ന ഭൗതിക രേഖകൾക്ക് പകരം ഇതാകും.

ഡിജിറ്റൽ ഐഡി ഉപയോഗം സാധ്യമാകാത്ത, പ്രത്യേകിച്ച് പാസ്‌പോർട്ടോ സ്മാർട്ട്ഫോണോ ഇല്ലാത്ത പൗരന്മാരെ കണക്കിലെടുത്ത് യാഥാർത്ഥ്യപരമായ വിശദാംശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷനും പ്രഖ്യാപിക്കാനാണ് സാധ്യത.

2010-ലെ കൺസർവേറ്റീവ്-ലിബറൽ ഡെമോക്രാറ്റ് സർക്കാരിന്റെ കാലത്ത് തള്ളിക്കളഞ്ഞ ലേബർ പാർട്ടിയുടെ മുൻ ഐഡി കാർഡ് പദ്ധതി വീണ്ടും പരിഗണനയിലാകുകയാണ്. എന്നാൽ ഈ തവണ ചർച്ചയുടെ പ്രാധാന്യവും ജനപിന്തുണയുമെല്ലാം ഭിന്നമാണെന്ന് സ്റ്റാർമർ വ്യക്തമാക്കിയിട്ടുണ്ട്.

“ഇപ്പോൾ പലർക്കും ഇരുപത് വർഷം മുൻപിനെക്കാൾ കൂടുതൽ ഡിജിറ്റൽ ഐഡന്റിറ്റി തങ്ങളോടൊപ്പം ഉണ്ടെന്നും അതിനോടുള്ള സമീപനവും മാറിയിട്ടുണ്ട്,” – അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഡിജിറ്റൽ ഐഡി പദ്ധതിക്കായി കാബിനറ്റ് ഓഫീസ് മന്ത്രി പാറ്റ് മക്‌ഫാഡൻ എസ്റ്റോണിയ സന്ദർശിച്ചിരുന്നു. രാജ്യത്തെ ഡിജിറ്റൽ സാങ്കേതിക മുന്നേറ്റങ്ങൾ – മെഡിക്കൽ രേഖകളിൽ നിന്നും വോട്ടെടുപ്പിലേയ്ക്കും ബാങ്കിങ് സേവനങ്ങളിലേയ്ക്കും വരെ – പ്രകീർത്തിക്കപ്പെട്ടിരിക്കുകയാണ്.

ലേബർ പാർട്ടി 2024 ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുടന്നും ഈ പദ്ധതി ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും, നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള വേഗതയേറിയ നീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സ്റ്റാർമറും കാബിനറ്റും ഇതിന് ശക്തമായ പിന്തുണ നല്‍കുകയാണ്.