ലണ്ടൻ;
സ്വഭാവിശ്വാസികൾക്ക് സ്വന്തം വിശ്വാസത്തിൻ്റെ പേരിൽ ഉള്ള ചൂഷണവും, അവഗണനകളും അവസാനിപ്പിക്കുക എന്ന് ഉദ്ദേശത്തോടെ യുകെയിൽ പുതിയ ഫോറം പ്രവർത്തന ആരഭിച്ചിരിക്കുന്നു.
സഭാ വിശ്വാസികൾക്ക് വിശ്വാസത്തിനൊപ്പം നീതിയും ഉറപ്പാക്കുക, സിറോ മലബാർ സഭയുടെ യുകെ യിലേയ്ക്കുള്ള കടന്നു കയറ്റത്തിനു ശേഷം സഭാ വിശ്വാസികൾ നിരന്തരമായി നേരിടുന്ന കൂദാശ നിഷേധം അവസാനിപ്പിക്കുക, ആരാധനാ സ്വാതന്ത്ര്യത്തിനുമേലും വ്യക്തി സ്വാതന്ത്ര്യത്തിനുമേലും ഉള്ള സിറോ മലബാർ സഭയുടെ കടന്നു കയറ്റം അവസാനിപ്പിക്കുക, ലാറ്റിൻ പള്ളികൂളുമായി സഹകരിക്കുന്നവരെ അത് തുടരുവാൻ അനുവദിക്കുക, കൗദാശികപരമായ ആവശ്യങ്ങൾക്ക് ലാറ്റിൻ പള്ളികളിൽ നിന്ന് ലഭിക്കുന്ന കുറികൾ മാതൃഇടവകകൾ അംഗികരിക്കുക, നിർബന്ധിച്ചും ഭീക്ഷണിപ്പെടുത്തിയും മിഷൻ ഫോമുകൾ സൈൻ ചെയ്യിക്കുന്നത് അവസാനിപ്പിക്കുക, കൂദാശകൾ ലഭിക്കുവാനോ മറ്റാവശ്യങ്ങൾക്കോ മിഷൻ ഫോം സൈൻ ചെയ്യണം എന്ന നിബന്ധന അവസാനിപ്പിക്കുക എന്ന ആവശ്യങ്ങൾ സിറോമലബാർ സഭാ നേതൃത്തവുമായുള്ള ചർച്ചയിലൂടെ നേടിയെടുക്കുക അല്ലാത്ത പക്ഷം നിയമപരമായി നേരിടുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിരിക്കുന്നതാണ് ഈ ഫോറം.
ഈ ഫോറവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും, മേൽപ്പറത്തിരിക്കുന്ന തരത്തിലുള്ള ഏതെങ്കിലും അവഗണനകൾ സഭാനേതൃത്തത്തിൽ നിന്ന് അനുഭവിച്ചിട്ടുള്ളവർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും, മേൽപ്പറഞ്ഞിരിക്കുന്ന അനുഭവങ്ങൾ മുൻകാലങ്ങളിൽ നേരിടുന്നവർക്കും ഫോറവുമായി ബന്ധപ്പെടാവുന്നതാണ്.
