ക്‌നാനായ ഗ്ലോബല്‍ പാര്‍ലമെന്റിന് യുകെയില്‍ തുടക്കം; കെജെപി യുകെയുടെ ആദ്യ പ്രസിഡന്റായി ബിജി ജോര്‍ജ്ജ് മാംങ്കൂട്ടത്തില്‍

ക്‌നാനായ ജനത ഒറ്റക്കെട്ടായി സഭാ സംവിധാനങ്ങള്‍ക്ക് അതീതമായി ഒരു സമൂഹമായി വളരുവാന്‍ വേണ്ടി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട കെജിപി എന്ന വൃക്ഷതൈ  വളര്‍ന്നു പന്തലിച്ച് ഓരോ വന്‍കരകളിലും ശിഖരങ്ങളോട്കൂടിയ വന്‍ മരമായി വളരാന്‍  ആരംഭിച്ചിരിക്കുകയാണ്,  അതിന്റെ ശിഖരങ്ങള്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലും എത്തിയിരിക്കുന്നു.

യുകെയിലെ ലെറ്ററില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍, കെജെപി ആഗോള അധ്യക്ഷന്‍  എബ്രഹാം തോട്ടത്തില്‍,  ആഗോള ക്‌നാനായ സമുദായം സഭാ വ്യത്യാസങ്ങള്‍  ഇല്ലാതെ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു. ആഗോള സമൂഹത്തിനു മാതൃകയായി, യുകെ ക്‌നാനായ  സമുദായം സത്യവിശ്വാസത്തില്‍  അടിയുറച്ചു മുന്നേറാനായി കെജെപി യുകെയുടെ ആദ്യത്തെ യൂണിറ്റ് ആഗോള അദ്ധ്യക്ഷന്‍ എബ്രഹാം തോട്ടത്തില്‍ ലെസ്റ്റെറില്‍  ഉത്ഘാടനം ചെയ്തു.

കെജെപി യുകെയുടെ പ്രസിഡന്റായി  മുന്‍ യുകെകെസിഎ പ്രസിഡന്റ്  ബിജി ജോര്‍ജ്ജ് മാംങ്കൂട്ടത്തില്‍ തിരഞ്ഞെടിക്കപെട്ടു. സെക്രട്ടറി ആയി  ഫിലിപ്പ് ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടന്റ് ആയി സംഗീത് രഞ്ജനും ജോയിന്റ് സെക്രട്ടറി ആയി എബി അബ്രഹാമും, മഹിളാവിഭാഗം പ്രസിഡന്റ് ആയി  മിനി ജെയിംസും തിരഞ്ഞെടക്കപ്പെട്ടു. എക്‌സിക്യൂട്ടീവ്  അംഗങ്ങളായി  ബാബു ആനയാറ്റില്‍, മാനോ തോമസ്,  സണ്ണി ജോസഫ് രാഗമാലിക, ജിമ്മി ചെറിയാന്‍, ഡെന്നിസ് വഞ്ചിന്താനത്തു,  ജതീഷ് ടി തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെടു.

1 thought on “ക്‌നാനായ ഗ്ലോബല്‍ പാര്‍ലമെന്റിന് യുകെയില്‍ തുടക്കം; കെജെപി യുകെയുടെ ആദ്യ പ്രസിഡന്റായി ബിജി ജോര്‍ജ്ജ് മാംങ്കൂട്ടത്തില്‍

Leave a Reply