നാലാം നൂറ്റാണ്ടിലെ സുറിയാനി കുടിയേറ്റ ജനതയുടെ പിൻമുറക്കാരനും മലയാളത്തെ ആദ്യ നാട്ടുമെത്രന്മാരിൽ ഒരാളും തെക്കുംഭാഗ വംശീയ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാർക്കീൽ മത്തായി മെത്രാൻ വിശുദ്ധരുടെ ഗണത്തിലേക്ക് ചേർക്കപ്പെടുന്നവരുടെ പാതയിലാണ്. വിശുദ്ധർക്ക് വേണ്ടിയുള്ള റോമിലെ സഭാ കാര്യാലയം ദൈവദാസൻ മാർ മാക്കീൽ പിതാവ്, വിരോചിതമായ പുണ്യങ്ങൾ അഭ്യസിച്ചു എന്ന് ഐകകണ്ഠേൃന പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ധന്യൻ പദവി അതിൻ്റെ ഭാഗമാണ്.
തെക്കുംഭാഗർക്കായുള്ള വികാരി ജനറാളും, 1896 മുതൽ ചങ്ങനാശേരിയുടേയും, 1911-ൽ ക്നാനായ കത്തലിക്കർക്കായി സ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും, സീറോ മലബാർ സഭയിലെ പ്രഥമ തദ്ദേശീയ അപ്പസ്തോലിക്ക വികാരിമാരിൽഒരാളുമായിരുന്ന മാർ മാത്യു മാക്കീൽ.
കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്ന്യാസിനീ സമൂഹ സ്ഥാപകനായ മാർ മാത്യു മാക്കിൽ, മാക്കീൽ തൊമ്മൻ അന്ന ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി 1851 മാർച്ച് 27-ന് കോട്ടയം ജില്ലയിലെ മാഞ്ഞൂർ ഗ്രാമത്തിൽ ജനിച്ചു. 1874-ൽ വൈദിക വൃത്തിയിൽ പ്രവേശിച്ച അദ്ദേഹം തനിക്കേൽപ്പിക്കപ്പെട്ട വിശ്വാസികളെ ആത്മാർത്ഥമായി സ്നേഹിക്കുകയും, സഭയോടും സമുദായത്തോടും ചേർത്ത് വളർത്തുകയും ചെയ്തു. വൈദികരുടെ അജപാലന ശുശ്രൂഷയ്ക്കും, അത്മായരു മാതൃകാപരമായ ക്രൈസ്തവ ജീവിതത്തിനും പ്രാധാന്യംനൽകിയ അദ്ദേഹം ‘ദൈവമാകുന്നു എൻ്റെ പ്രത്യാശ’ എന്ന ആദർശവാക്യത്തിൽ പദമൂന്നി 15 വർഷക്കാലം ചങ്ങനാശേരിയിലും 3 വർഷക്കാലം കോട്ടയത്തും തന്റെ മേൽപട്ട ശുശ്രൂക്ഷ നിർവഹിച്ചു. ഈ കാലഘട്ടത്തിൽ വികാരിയാത്തിലെ, തന്നെ ഭരമേൽപിച്ച വിശ്വാസികളുടെ ആത്മീയവും, വിദ്യാഭ്യാസപരവും, സാമൂഹികവുമായ വളർച്ചയ്ക്കും അഭിവൃദ്ധിയ്ക്കുംവേണ്ടി അത്യദ്ധ്വാനം ചെയ്തു. 1903-ൽ കേരള സുറിയാനി സഭയ്ക്കു വ്യക്തവും നൈയാ മികവുമായ ഒരു നിയമസംഹിതയായി പ്രസിദ്ധീകരിച്ച ദെക്രേത്ത് പുസ്തകം, 1909-ൽ പ്രസിദ്ധീകരിച്ച ക്രിസ്തീയ വേദോപദേശ സംക്ഷേപം തുടങ്ങിയവ പിതാവിൻ്റെ സംഭാവനകളാണ്. അജഗണങ്ങളുടെ ആത്മീയതയെ മുൻനിർത്തിയും, സാമൂഹിക തിന്മ കൾക്കെതിരെ പ്രതികരിച്ചും പിതാവെഴുതിയ 41 ഇടയലേഖനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.
ക്നാനായ സമുദായത്തിൽ സ്ത്രീകളുടെ പുണ്യ ജീവിതത്തിനും, വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകി. 1892 ൽ കൈപ്പുഴയിൽ സീറോ മലബാർ സഭയിലെ തൃതീയ സന്ന്യാസിനീ സമൂഹമായി വിസിറ്റേഷൻ സന്ന്യാസിനീ സമൂഹം പിതാവിനാൽ സ്ഥാപിതമായി. ഈ സന്ന്യാസിനീ സമൂഹം കേളത്തിനുള്ളിലും, സ്വദേശ വിദേശ മിഷനുകളിലും സ്ഥാപക പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ഇന്നും പ്രവർത്തിച്ചു വരുന്നു.1914 ജനുവരി 26-ന് ദിവംഗതനായ പിതാവിൻ്റെ സുകൃത ജീവിതത്തെ പഠനവിധേയമാക്കുകയും 2009 ജനുവരി 26-ന് ദൈവദാസ പദവിയിലേക്ക് ഉയർത്ത പ്പെടുകയും ചെയ്തു. ഇന്നും അനേകർക്ക് തന്റെ മധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്നു. മാക്കീൽ പിതാവ് 2025 മെയ് 22ന് ലെയോ പതിനാലാമൻ മാർപാപ്പായാൽ ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ടു.
താൻ മെത്രാനായിരുന്ന ചങ്ങനാശ്ശേരി വികാരിയാത്ത് വിഭജിച്ച് വടക്കുംഭാഗർക്കും തെക്കുംഭാഗർക്കും റോമിൽ നിന്നും മെത്രാന്മാരെ നിയമിച്ച് സമാധാനം സ്ഥാപിച്ചതും മാത്യു മെത്രാന്റെ ശ്രമഫലമാണ്. നാലാം നൂറ്റാണ്ടിൽ മലങ്കരയിൽ കുടിയേറിയ സുറിയാനി സമൂഹത്തിൻ്റെ പിൻമുറക്കാരായ തെക്കുംഭാഗ ജനത്തിന് സഭാപരമായ അംഗീകാരം ലഭിച്ചത് ധന്യൻ മാർ മാത്യു മാക്കീൽന്റെ ശ്രമഫലമാണ്. മാർക്കീൽ പിതാവിനെ ധന്യ പദവിയിലേക്ക് ഉയർത്തിയത് വഴി തെക്കുംഭാഗ ജനത്തിന്റെ നിലനിൽപ്പ് കൂടുതൽ ഭദ്രമാക്കുകയും ചെയ്തിരിക്കുന്നു.
ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത രണ്ട് അത്ഭുതങ്ങൾ പിതാവിൻ്റെ മധ്യസ്ഥതയിൽ നടന്നു കഴിഞ്ഞാൽ സഭ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ചേർക്കും.
വന്ദൃ വിതാവിന് വേണ്ടിയും, പിതാവിൻ്റെ മധ്യസ്ഥതയിൽ ദൈവത്തിൻ്റെ കരുണയും കൃപയും ഭൂമിയിലേക്ക് വർഷിക്കുവാനും നമുക്ക് പ്രാർത്ഥിക്കാം.
റിപ്പോർട്ടർ,
ഡോമിനിക് സാവിയോ
വാച്ചാച്ചിറയിൽ
