സാങ്കേതിക തകരാർ: ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം ജപ്പാനിൽ അടിയന്തര ലാൻഡിംഗ് നടത്തി.

ടോക്യോ: സാങ്കേതിക തകരാറിനെ തുടർന്ന് ബ്രിട്ടീഷ് റോയൽ എയർ ഫോർസിന്റെ എഫ്-35ബി യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യാത്രയ്ക്കിടെ ഉണ്ടായ തകരാർ കാരണം. തന്മൂലം വിമാനത്താവളത്തിലെ ചില സർവീസുകൾ വൈകിയതായും വാർത്തകളിൽ പറയുന്നു.

ഇത് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനത്തിൽ റിപ്പോർട്ട് ചെയ്‌ത രണ്ടാമത്തെ സാങ്കേതിക തകരാറാണ്. ജൂൺ 14-ന്, യുകെയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഹൈഡ്രോളിക് തകരാറിനെ തുടർന്ന് ഒരു എഫ്-35ബി യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നിരുന്നു. 38 ദിവസത്തോളം വിമാനം അന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിടേണ്ടി വന്നു.

തുടർപരിശോധനകൾക്കും, തകരാർ പരിഹരിക്കുന്നതിനുമായി യു‌കെ അധികൃതരും നിർമാണ കമ്പനിയിലെ വിദഗ്ധരും സ്ഥലത്തെത്തി പ്രവർത്തിച്ചു. പലഘട്ട പരിശ്രമങ്ങള്ക്കൊടുവിലാണ് വിമാനം വീണ്ടും സർവീസിലേക്ക് മടങ്ങിയത്.

അഞ്ചാം തലമുറയിലെ സ്റ്റെൽത്ത് സാങ്കേതികവിദ്യയുമായി ചേർന്നിരിക്കുന്ന എഫ്-35ബി യുദ്ധവിമാനം, യുകെയുടെ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസ് കരിയർ സ്ട്രൈക്ക് ഗ്രൂപ്പിൻ്റെ ഭാഗമാണ്.