2026-27 DKCC റെപ്രെസെൻ്റെറ്റീവ്സ്ആയി UK യിൽ നിന്നും UKKCA ക്കുവേണ്ടി സംഗീത് രഞ്ജൻ കുരിശ്ശിമശ്ശേരിയും, ബെൻ സണ്ണി മുക്കാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു.

സ്വന്തം ലേഖകൻ.

പുതുതായി തിരഞ്ഞെടുത്ത DKCC പ്രതിനിധികൾക്ക് ഗോബൽ ക്നാനായ ടൈംസിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

സംഗീത് രഞ്ജൻ കുരിശ്ശിമശ്ശേരി,

UK യിൽ ക്നാനായ സമുദായത്തിനായി “ഗോബൽ ക്നാനായ ടൈംസ്” എന്ന പത്രം രെജിസ്റ്റർ ചെയ്തു മുൻ UKKCA പ്രസിഡന്റ് ബിജി മക്കൂട്ടത്തിൽ ജോർജ്ജ് മുൻ UKKCA ജോയിൻ- സെക്രട്ടറി സണ്ണി ജോസഫ് രാഗമാലികയ്ക്കും ഒപ്പം സമുദായ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന സംഗീത് രഞ്ജൻ യുവതലമുറയ്ക്ക് മാതൃകയാണ്.

UKKCA യുടെ ഡെർബി യൂണിറ്റ് സെക്രട്ടറിയും നാഷണൽ കൗൺസിൽ അംഗവുമായ സംഗീത് രഞ്ജൻ കാഞ്ഞങ്ങാട് സെക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവക അംഗമാണ്. റിട്ടയേർഡ് അധ്യാപകർ ആയ പരേതനായ എബ്രഹാം പോൾ കുരിശിമശ്ശേരി, TC മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരൻ സ്വാതിദാസ് കുരിശ്ശിമശ്ശേരി.

ബിസിനെസ്സ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് എടുത്ത് ബിസിനെസ്സ് രംഗത്തും, മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമെടുത്തു മീഡിയയിലും, പിതാവിന്റെ പാത പിന്തുടർന്ന് ചാരിറ്റബിൾ രംഗത്തും തിളങ്ങിനിൽക്കുന്ന സംഗീത് രഞ്ജൻനോടൊപ്പം ഭാര്യ വീണാ മാത്യു കുരിശ്ശിമശ്ശേരിയും സജീവ സാന്നിധ്യമാണ്. മക്കൾ അൽഫോൻസ് സംഗീത് & ആൻറ്റോൺ സംഗീത്.

അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനോമറ്റോഗ്രാഫർ ആയി പുറത്തിറങ്ങി ബോളിവുഡിൽ സിനിമ പരസ്യ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

ചെറുപ്പം മുതലേ സ്കൂൾ യുവജനോത്സവങ്ങളിൽ കലാപ്രതിഭാ പട്ടം അലങ്കരിച്ചിരുന്ന സംഗീത് രാഷ്‌ട്രപതി സ്കൗട്ട് പുരസ്‍കാരവും നേടിയിട്ടുണ്ട്.
ക്നാനായ സമുദായ ചരിത്രത്തിലും ബൈബിളിലും ആഴമായ പഠനം നടത്തുകയും, സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും സാമൂഹിക മണ്ഡലങ്ങളിൽ ക്നാനായ സമുദായത്തെഉയർത്തി കൊണ്ടുവരുന്നതിൽ എന്നും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.

മുൻ KCC വൈസ് പ്രസിഡണ്ട് ആയിരുന്ന ഭാര്യാ പിതാവ് PJ മാത്യു പൂഴിക്കാലയിൽ എന്നും സംഗീത് രഞ്ജന് മാർഗ്ഗദർശിയും പ്രചോദനമായി കൂടെ ഉണ്ട്. ഡെർബിയിലെ ക്നാനായ സമുദായ അംഗങ്ങളുടെ പൂർണ്ണ പിന്തുണയും UK യിലെ സകല ക്നാനായ സഹോദരങ്ങളുടെ ആശീർവാദവും സംഗീത് രഞ്ജനോടൊപ്പം എന്നുമുണ്ട്.

ബെൻ സണ്ണി മുക്കാട്ടിൽ

കോട്ടയത്തിലെ കൂടല്ലൂർ സ്വദേശിയായ ബെൻ സണ്ണി മുക്കാട്ടിൽ, സണ്ണി ജോണിന്റെയും ബെറ്റി സണ്ണിയുടെയും മൂത്ത മകനായി ജനിച്ചു. വിശ്വാസം, സമൂഹം, സേവനം എന്നിവയിൽ ആഴത്തിൽ വേരൂന്നിയ ഒരു കുടുംബത്തിലാണ് ഇളയ സഹോദരനും സഹോദരിക്കുമൊപ്പം വളർന്നത്. എറണാകുളം കാക്കനാട് സെൻ്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ അഞ്ജു വരകുകാലയിൽ ചാക്കോയാണ് ബെൻ ഭാര്യ , മകൻ ആരോൺ ബെൻ.

ബാല്യം മുതൽ, ബെൻ ശക്തമായ നേതൃത്വ ഗുണങ്ങൾ പ്രകടിപ്പിക്കുകയും തൻ്റെ ഇടവകയിലും സമൂഹത്തിലും സജീവമായി ഇടപെട്ടിരുന്നു. മിഷൻ ലീഗിൻ്റെയും കെസിവൈഎല്ലിൻ്റെയും പ്രസിഡണ്ട്, സെക്രട്ടറി എന്നിവയുൾപ്പെടെ പ്രധാന നേതൃ സ്ഥാനങ്ങൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്, യുവജന നേതൃത്വത്തിലും സമൂഹ സേവനത്തിലും ചെറുപ്രായം മുതലേ അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ഇടുക്കിയിലെ കുട്ടിക്കാനം മരിയൻ കോളേജിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ (എംസിഎ) ബിരുദാനന്തര ബിരുദം ബെൻ പൂർത്തിയാക്കി. കോളേജ് പഠനകാലത്ത്, കോട്ടയം എംജി യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയൻ യൂണിവേഴ്സിറ്റി പ്രതിനിധിയായും പിന്നീട് കോളേജ് ചെയർമാനായും സേവനമനുഷ്ഠിച്ചുകൊണ്ട് അദ്ദേഹം ഒരു പ്രമുഖ വിദ്യാർത്ഥി നേതാവായി ഉയർന്നുവന്നു.

യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് താമസം മാറിയതിനുശേഷവും, ക്നാനായ കത്തോലിക്കാ പ്രവാസി സമൂഹത്തിനുള്ളിൽ സമൂഹ നേതൃത്വത്തോടുള്ള പ്രതിബദ്ധത ബെൻ തുടർന്നു. പ്രെസ്റ്റൺ ക്നാനായ യൂണിറ്റിൻ്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, പ്ലിമൗത്തിലെ ഡെവണിലേക്ക് താമസം മാറിയതിനുശേഷം, പ്ലിമൗത്ത് ക്നാനായ യൂണിറ്റിൻ്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ അദ്ദേഹം യുകെകെസിഎ നാഷണൽ കൗൺസിൽ അംഗമായി സേവനമനുഷ്ഠിക്കുകയും, യുകെകെസിഎയ്ക്ക് കീഴിൽ യുകെയിൽ നിന്ന് ഡികെസിസിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ക്നാനായ കമ്മ്യൂണിറ്റി നേതൃത്വത്തിന് പുറമേ, 2025–2027 കാലയളവിലേക്ക് പ്ലിമൗത്ത് മലയാളി അസോസിയേഷൻ്റെ (പിഎംഎ) മീഡിയ കോർഡിനേറ്ററായും ബെൻ തിരഞ്ഞെടുക്കപ്പെട്ടു, പ്ലിമൗത്തിലെ വിശാലമായ മലയാളി സമൂഹത്തിലേക്കുള്ള തൻ്റെ സംഭാവനകൾ കൂടുതൽ വിപുലീകരിച്ചു.

ക്നാനായ ഐക്യത്തിനും സേവനത്തിനും സാംസ്കാരിക സ്വത്വത്തിനും വേണ്ടിയുള്ള സമർപ്പിത വക്താവായി ബെൻ തുടരുന്നു, ഇന്ത്യയിലും വിദേശത്തും തൻ്റെ സമൂഹത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകുന്നു.

ഈ പുതിയ അധ്യായം, മുഴുവൻ DKCC സമൂഹത്തിനും പ്രതീക്ഷയുടെയും ആവേശത്തിൻ്റെയും നിമിഷമാണ്. ക്‌നാനായ സമുദായ ഐക്യം ശക്തിപ്പെടുത്താനും ലോകം മുഴുവനുമുള്ള സംഘടനകളുമായി സഹകരണം വർദ്ധിപ്പിക്കാനും, ക്‌നാനായ സമുദായം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ചു സമുദായത്തെ മുന്നോട്ട് നയിക്കാനും നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.