മാർത്തോമ്മൻ നന്മയാലൊന്നു തുടങ്ങുന്നു….

മാർത്തോമ്മൻ നന്മയാലൊന്നു തുടങ്ങുന്നു….
നന്നായി വരേണമേ യിന്ന്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉന്മയെഴുന്നൾക വേണം….
കാദിശനായി എഴുന്നള്ളിവന്നിട്ട്
കർപ്പൂരപ്പന്തലകമേ….
കൈകൂപ്പി നേർന്നു ഞാൻ പെറ്റുവളർത്തോരു
കന്നിമകളെ ഞാൻ നിന്നെ….
തോളും തുടയും മുഖവും മണി മാറും
യോഗത്താലേ പരിശുണ്ട്….
എൻ്റെ മകളേപ്പരമേറ്റി വയ്പ്പോളും
എന്മനസ്സോ പതറുന്നു…
നെല്ലും ആ നേരും പരമേറ്റിവച്ചാറെ
എന്മനസ്സോ തെളിയുന്നു….
ചെമ്പകപ്പൂവിൻ നിറം ചൊല്ലാം പെണ്ണിന്
ചെമ്മേയരുൾപെറ്റ പെണ്ണ്….
പെണ്ണിനെ ക്കണ്ടവരെല്ലാരും ചൊല്ലുന്നു
ഉലകിൽ ഇവൾക്കൊത്തോരില്ല…
നല്ലൊരു നേരം മണക്കോലം പൂക്കാറെ
നന്നായ്ക വേണമിതെന്ന്….
കാരണമായവരെല്ലാരും കൂടീട്ട്
നന്മ വരുത്തിത്തരേണം
ആലോഹനായനുമൻപൻ മിശിഹായും
കൂടെ ത്തുണയ്ക്കയിവർക്ക്.

Leave a Reply