ജോൺ കരമ്യാലിൽ
ചിക്കാഗോ
ഇന്നലെ, 2025 SEP 7 ഉച്ചഴിഞ്ഞ് 4:30 ന് തിരുവോണം ആഘോഷിക്കുവാൻ ചിക്കാഗോയിലെ ക്നാനായ കത്തോലിക്ക സംഘടന ഈ വർഷം ജനുവരിയിൽ തീരുമാനിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തു; ശേഷം പല പ്രാവശ്യം ഓർമ്മപ്പെടുത്തിക്കൊണ്ടുമിരുന്നു. ഉച്ചകഴിഞ്ഞ് 4:30 ന് ആരംഭിക്കുന്ന ഓണസദ്യയെത്തുടർന്നു കമ്മ്യുണിറ്റി സെന്ററിന്റെ കോംപൗണ്ടിൽ കമ്മ്യുണിറ്റി സെന്ററിനു ചുറ്റുമായി ആഘോഷപരമായ റാലിയും ശേഷം മുഖ്യാതിഥികളുമായിട്ടുള്ള യോഗവും സ്ത്രീകളുടെ തിരുവാതിരയും ഡാൻസും, കുട്ടികളുടെ ഡാൻസും, ഓണപ്പാട്ടുകളുമായി ആഘോഷിക്കുവാൻ തീരുമാനിച്ചു; (ഭഗിയായി നടത്തി). എന്നാൽ ഇന്നലെ രാവിലെ 7:36 ന്, പ്രവാസി ക്നാനായ കത്തോലിക്കർ ആദ്യമായി വാങ്ങിച്ച പണ്ടാരവക പള്ളിയായ ചിക്കാഗോയിലുള്ള തിരുഹൃദയ ദേവാലയത്തിന്റെ അറിയിപ്പിൽ, ഇന്നലെ ഉച്ചകഴിഞ്ഞ് 3:00 മുതൽ 6:00 വരെ കരോൾ സ്ട്രീം (Carol Stream) എന്ന സിറ്റിയിൽ ഒരു മീൻപിടുത്ത മത്സരം നടത്തുന്നതായും, മത്സരക്കാർ അവരുടേതായ ചൂണ്ടയും വിരയും (fishing rod and fishing bait) കൊണ്ടുവരണമെന്നും അറിയിച്ചു.
ഈ തിരുവോണ ആഘോഷത്തിലും മീൻപിടുത്ത മത്സരത്തിലും ഒരേ ആൾക്കാരാണ് പങ്കെടുക്കേണ്ടത്. ഒരേ ദിവസം ഒരേ സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ ഒരാൾക്ക് / മനുഷ്യർക്ക്, ദൈവത്തിനുപോലും എങ്ങനെ പങ്കെടുക്കുവാനാകും. ഇതുപോലെ ക്നാനായ കത്തോലിക്കരെ / മനുഷ്യരെ ബുദ്ധിമുട്ടിപ്പിച്ച്, ഒത്തൊരുമയുള്ള സംഘടനകളെ ഭിന്നിപ്പിച്ചും കലഹിപ്പിച്ചും ഇല്ലാതാക്കുവാനാണ് ഈ പള്ളികൾ ശ്രമിക്കുന്നത്. സാത്താനുപോലും നാണക്കേടും അറപ്പും സഹതാപവും ഉളവാക്കുന്ന പൈശാചികമായ പ്രവർത്തിയാണ് KCS ന് (Knanaya Catholic Socity of Chicagho യ്ക്ക്) പ്രോഗ്രാമുള്ള ദിവസങ്ങളിൽ ഈ പള്ളികൾ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും; എന്നിട്ടും ഈ പള്ളിയുടെ പേരോ 'തിരുഹൃദയ ദേവാലയും'. ഇത് കണ്ട് പിശാചും ഊറിച്ചിരിക്കുന്നുണ്ടാവും. ദൈവവും പിശാചും ഉണ്ടോ; ഇവർ ഇത് വല്ലതും അറിയുന്നുണ്ടോ? ഒരുപക്ഷെ ഈ ഇരുവരും പ്രശ്നപരിഹാരത്തിനു എറണാകുളം - അങ്കമാലി അതിരൂപതയിൽ ആയിരിക്കും.
ഇങ്ങനെ KCS നെ ഇല്ലാതാക്കുവാൻ വടക്കുംഭാഗ മെത്രാന്റെ തെക്കുംഭാഗ വൈദികരുടെ ഇങ്ങനെയുള്ള പ്രവർത്തികൾ ഇത് നടാടെയല്ല. KCS വളരെ നേരത്തെ പ്രഖ്യാപിക്കുന്ന പരിപാടികൾക്ക് ബഥലായി ഉണ്ണീശോയെ എടുക്കുകയും മുത്തുകയും ചെയ്യുന്ന ലാഘവത്തോടെ വൈദികരെ ഉഞ്ഞാലിലാട്ടിക്കുന്നതും തൊട്ടിലിലാട്ടിക്കുന്നതും, കപ്പലണ്ടി, മുന്തിരിങ്ങാ, ആപ്പിൾ മുതലായവ പറിപ്പിക്കുവാൻ കൊണ്ടുപോകുന്നതുമെല്ലാം സർവ്വസാധാരണയായിരുന്നു; തുടരുന്നു. ഈ വൈദികരുടെ അഭിനയം കണ്ടാൽ, ഇവർ ജനങ്ങളെ ഉടലോടെ സ്വർഗത്തിലേക്ക് എടുത്തുവച്ചിട്ടേ അടങ്ങുവെന്ന ഭാവത്തോടെയാണ്. ജനങ്ങളുടെ മുമ്പിൽ ഇങ്ങനെ ദൈവങ്ങളായി അഭിനയിക്കുന്ന സീറോ മലബാറിലെ മെത്രാന്മാർ തമ്മിലൊ, വൈദികർ തമ്മിലൊ, മെത്രാന്മാരും വൈദികരും തമ്മിലൊ യാതൊരുവിധ പ്രതിബദ്ധതയോ, പരസ്പര ബഹുമാനമൊ ഇല്ല. ഇവരെല്ലാം ഓരോരോ ദൈവങ്ങളായി കീറിക്കടിക്കുന്ന, പരസ്പരം വിമത മെത്രാന്മാരും വൈദികരും തത്വര വിമത ദൈവങ്ങളുമാകുന്നു.
ജോൺ കരമ്യാലിൽ
ചിക്കാഗോ
08 SEP 2025
John Karamyalil
Chicago
