കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ മുഹമ്മദിയർക്ക് നിസ്കരിക്കാൻ പ്രത്യേക മുറി അനുവദിച്ചിരിക്കുന്നു എന്ന ഔദ്യോഗിക വാർത്ത വിശ്വാസികളിൽ ഗൗരവമായ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. വത്തിക്കാനിൽ ഉണ്ടായിരുന്ന മാർ ആൻഡ്രൂസ് താഴത്ത് അതൊരു ചെറിയ കാര്യമായിട്ടാണ് ഇവിടെ വന്ന് വിശദീകരിച്ചിട്ടുള്ളതെങ്കിലും, സത്യവിശ്വാസികൾക്കത് വളരെ ഗൗരവമേറിയതാണ്.
മുഹമ്മദീയർ ഒരു ദേശത്ത് കടന്നുചെന്നാൽ നൈസായി എങ്ങനെ
ആദേശത്തെ മതത്തിന്റെ മറവിൽ രാഷ്ട്രീയമായി കൈവശപ്പെടുത്തുന്നു എന്നത് ഈ വർത്തമാനകാലത്തും കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അത്തരം സാഹചര്യത്തിൽ വത്തിക്കാന്റെ പ്രധാന ഭാഗത്ത് തന്നെ അവർക്ക് നിരുപാധികമായി നിസ്കാരമുറി അനുവദിക്കുകയും അത് അഭിമാനപൂർവ്വം പ്രഖ്യാപിക്കുകയും ചെയ്തതാണ് വിശ്വാസികളിൽ ആശങ്ക വർധിപ്പിക്കുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നിലപാടുകൾ
1965-ൽ അവസാനിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയുടെ വാതായനങ്ങൾ തുറന്ന് “ശുദ്ധവായു കടത്തിവിട്ടു” “(അജോർണ്ണമേന്തൊ)”എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നു. എന്നാൽ കൗൺസിൽ രേഖകളിലെ ഇസ്ലാം മതത്തെപ്പറ്റിയുള്ള പരാമർശങ്ങൾ, സഭയുടെ പരമ്പരാഗത നിലപാടിൽ നിന്ന് പിന്നോക്കം പോകുന്നതാണ്.
കൗൺസിൽ രേഖയായ “തിരുസഭ”(ഖണ്ഡിക 16) പറയുന്നത് ഇങ്ങനെ:
“സൃഷ്ടാവായ ദൈവത്തെ ഏറ്റു പറയുന്നവരും അവിടുത്തെ പരിത്രാണ പദ്ധതിയിൽ ഉൾപ്പെടുന്നു. മുഹമ്മദീയരാണ് അതിൽ പ്രധാനപ്പെട്ടവർ.”
തുടർന്ന് അക്രൈസ്തവ മതങ്ങൾ (ഖണ്ഡിക 3) പറയുന്നത്:”മുഹമ്മദീയർ ഏകദൈവാരാധകരാണ് — സ്വയംസ്ഥിതനും, കരുണാദ്രനും സർവ്വശക്തനും, ഭൂ സ്വർഗ സൃഷ്ടാവും മനുഷ്യനോട് സംഭാഷിക്കുന്നവനുമായ ജീവനുള്ള ദൈവത്തെയാണ് അവർ ആരാധിക്കുന്നത്. ക്രിസ്തുവിൻ്റെ മാതാവായ കന്യകാമറിയത്തെയും അവർ ആദരിക്കുന്നു.”
എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. മക്കയിലെ ഖുറൈഷ് മതക്കാർ ആരാധിച്ചിരുന്ന 365 ദേവന്മാരിൽ പ്രധാനിയും മൂന്നു പെൺമക്കളുടെ പിതാവുമായ “അള്ളാഹ്” (അൽ-ഇലാഹ് – മഹാദൈവം) എന്ന ദേവനെയാണ് മുഹമ്മദ് ഏകദൈവമായി പ്രതിഷ്ഠിച്ചത്. (ഖുറാൻ 38- 5.)
ക്രൈസ്തവർ ആരാധിക്കുന്ന സത്യ ദൈവത്തോടോ അബ്രഹാം പിതാവും ആയിട്ടോ മുഹമ്മദീയർക്ക് യാതൊരു ബന്ധവുമില്ലന്ന് ഖുർആനും ഹദീസുകളും വായിക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
ഖുറാൻ വചനങ്ങൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിൽ
ലോകമെമ്പാടുമുള്ള കലഹങ്ങളിൽ ഖുറാൻ വചനങ്ങൾ പ്രചോദനമാകുന്നുണ്ടെന്നത് നിഷേധിക്കാൻ സാധിക്കില്ല.
ഖുറാൻ 5:51 പറയുന്നു:
“നിങ്ങൾ യഹൂദരെയും ക്രിസ്ത്യാനികളെയും ഉറ്റമിത്രങ്ങൾ ആക്കരുത്.”
ഖുറാൻ 9:29ൽ പറയുന്നു:
“അല്ലാഹുവിനെയും അവന്റെ ദൂതനെയും അംഗീകരിക്കാത്തവരോടും ഇസ്ലാം മതം സ്വീകരിക്കാത്തവരോടും യുദ്ധം ചെയ്യുക.”
ഖുറാൻ 9: 5ൽ പറയുന്നു: അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങൾ കഴിഞ്ഞാൽ
ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക, അവരെ പിടികൂടുകയും വളയുകയും അവർക്ക് വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. മുഹമ്മദീയർക്ക് സ്വാധീനമുള്ള രാജ്യങ്ങളിൽ ബഹുദൈവ വിശ്വാസികൾ എന്ന പേരിൽ ദിവസേന ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.
ക്രിസ്തുവിൻ്റെ ദൈവത്വത്തെയും പരിശുദ്ധ ത്രിത്വത്തെയും നിരസിക്കുന്ന മതക്കാർക്കു വേണ്ടി വത്തിക്കാനിൽ തന്നെ പ്രാർത്ഥനാമുറി അനുവദിച്ചതിൽ സത്യവിശ്വാസികൾ ഏറെ ഭയത്തിലാണ്.
കാരണം, മുഹമ്മദീയർ ദിവസേന നടത്തുന്ന അഞ്ചുനേര നിസ്കാരത്തിലെ പല പ്രാർത്ഥനകളും യഹൂദ-ക്രൈസ്തവ വിശ്വാസികൾ ഇല്ലാതാകണമെന്ന ആഗ്രഹം വിളിച്ചുപറയുന്നതാണ്.
മതാന്തരസംവാദത്തിന്റെ തുടക്കം
രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം “മതാന്തരസംവാദം” എന്ന പേരിൽ മുസ്ലീങ്ങളുമായി സഭ സംഭാഷണം ആരംഭിച്ചു. യേശുക്രിസ്തുവിന്റെ ദൈവത്ത്വത്തെയും, ത്രിത്വത്തെയും മാറ്റിവെച്ചുകൊണ്ടുള്ള ചർച്ചയേ ആകാവൂ എന്ന് മുഹമ്മദീയ പക്ഷത്തു നിന്നുള്ള കണ്ടീഷൻ സ്വീകരിച്ചുകൊണ്ടാണ് ചർച്ച നടക്കുന്നത്.
ഈ ദിശയിൽ നിർണായക സ്വാധീനം ചെലുത്തിയ ഒരാളായിരുന്നു ലൂയിസ് മാസിഗ്നോൺ (1883–1962) എന്ന ഫ്രാൻസുകാരൻ, ഇറാഖിൽ നിന്നു സൂഫിസവും അറബിക് കൈയെഴുത്ത് പാഠങ്ങളും പഠിച്ച പണ്ഡിതൻ.
അദ്ദേഹം മുസ്ലീങ്ങൾക്ക് വേണ്ടി പ്രാർത്ഥനാപൂർവ്വമായ ഐക്യദാർഢ്യം വളർത്താൻ ശ്രമിച്ച് “ബദാലിയ്യ” എന്ന പ്രസ്ഥാനം സ്ഥാപിച്ചു. മൂന്നു മക്കളുടെ പിതാവായിരുന്നു അദ്ദേഹം. സെമിനാരി പഠനം ഇല്ലാതെ തന്നെ സുഹൃത്തായ ബിഷപ്പിന്റെ സ്വാധീനത്താൽ മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ വൈദികനായി, ക്രിസ്ത്യാനികളെയും മുഹമ്മദീയരെയും ബന്ധിപ്പിക്കുന്ന പാലമായിത്തീർന്നു.
1962-ൽ രണ്ടാം വത്തിക്കാൻ കൗൺസിൽ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്ത് ഇരുപതാം ദിവസം മരണമടഞ്ഞുവെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യരായ ചില കർദ്ദിനാൾമാരിലൂടെ കൗൺസിൽ രേഖകളിൽ പ്രതിഫലിച്ചു. റഷ്യൻ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിൽ കർദ്ദിനാൾ സംഘത്തിൽ കമ്മ്യൂണിസ്റ്റ് ചാരന്മാർ ഉണ്ടായിരുന്നു എന്ന ആരോപണത്തിലും ഈവിധ ആശയവിനിമയങ്ങൾ പങ്കുചേർന്നുവെന്നത് ഇന്നും ചിലർ വിശ്വസിക്കുന്നു.
ഇന്നും വത്തിക്കാൻ സർവകലാശാലകളിൽ ഇസ്ലാം മതം പഠിപ്പിക്കുന്നത് മുഹമ്മദീയ പണ്ഡിതരാണ് — അവരുടെ വ്യാഖ്യാനമാണ് വൈദികർ പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്ന ദുരവസ്ഥ നിലനിൽക്കുന്നു. മുഹമ്മദ് ആരാധിക്കുന്നതും ക്രിസ്ത്യാനികൾ ആരാധിക്കുന്നതും ഒരു ദൈവത്തെ ആണെന്ന് കൗൺസിൽ ഡിക്രിയിൽ എഴുതി വെച്ചിരിക്കുമ്പോൾ അത് അംഗീകരിക്കാൻ ക്രൈസ്തവരുടെ പ്രാഥമിക വിശ്വാസം അനുവദിക്കുന്നില്ല.
അതേസമയം, വത്തിക്കാൻ ലൈബ്രറിയിൽ നിന്നും വെറും 1.2 കിലോമീറ്റർ മാറി വലിയൊരു മോസ്ക് നിലവിലുണ്ടായിരിക്കെ, വത്തിക്കാന്റെ ഉള്ളിൽ തന്നെ നിസ്കാരമുറി അനുവദിച്ചതാണ് വിചിത്രവും വിഷമജനകവുമായ വാർത്ത.
തോമസ് അക്ക്വീനാസിന്റെ മുന്നറിയിപ്പ്
ക്രിസ്തുവിനു 600 വർഷം കഴിഞ്ഞ് വന്ന മുഹമ്മദ്, “ക്രിസ്തു ദൈവമല്ല, ത്രിത്വം വ്യാജമാണ്” എന്നു പ്രസ്താവിച്ചു.
എന്നാൽ “പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ മഹാനായ മനുഷ്യൻ വിശുദ്ധ തോമസ് അക്ക്വീനാസ് “Church Doctor” എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം രണ്ടാം വത്തിക്കാൻ കൗൺസിലിന് വളരെ മുൻപ് തന്നെ 1260ൽ കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു:
……“അയാൾ (മുഹമ്മദ്) ജഡികസന്തോഷം വാഗ്ദാനം ചെയ്ത് ജനങ്ങളെ വശീകരിച്ചു. മാംസേഛ നമ്മെ കുത്തി ഉണർത്തുന്നതുകൊണ്ട് ജഡികസന്തോഷത്തിന്റെ വാഗ്ദാനം വഴി അയാൾ ജനങ്ങളെ കീഴടക്കി….. അവന്റെ പ്രബോധനത്തിൽ ഈ വാഗ്ദാനത്തോട് ചേർന്ന് പോകുന്ന ഉപദേശങ്ങൾ നിറഞ്ഞിരിക്കുന്നു…… ജെഡിക സന്തോഷത്തിന്റെ കടിഞ്ഞാൺ ഊരി നൽകി…… അയാൾ വിധേയമായത് ജഡിക മനുഷ്യർക്കാണ്. അയാൾ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ സ്വാഭാവിക കഴിവുകളുള്ള അറിവിൽ താഴെയുള്ള ആർക്കും ഗ്രഹിക്കാവുന്ന തരത്തിലുള്ളതുമാത്രമാണ്.”
വത്തിക്കാൻ രേഖാലയങ്ങളിൽ ഇതെല്ലാം സൂക്ഷിച്ചിരിക്കെയാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “തുറന്ന ജാലകത്തിലൂടെ” പേഗൻ മതക്കാരനായ മുഹമ്മദിനെ അകത്തേക്ക് വലിച്ചു കയറ്റിയത്.
ആത്മീയ മുന്നറിയിപ്പ്
മുഹമ്മദീയരുടെ ഗ്രന്ഥങ്ങളിൽ “വത്തിക്കാനും, ഭാരതവും ഇസ്ലാം ഭരിക്കും” എന്ന പ്രവചനം ഉണ്ടെന്ന് പറയപ്പെടുന്നു.
2047ൽ ഇന്ത്യ ഭരിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ ഇവിടെ ഉണ്ടെന്നത് പോലെ, അവർ വത്തിക്കാനിൽ മാർപാപ്പയുടെ സിംഹാസനത്തിന് സമീപം വരെ എത്തിയിരിക്കുന്നു.
സത്യവിശ്വാസികൾക്ക് ഇതൊന്നും ചെറിയ കാര്യങ്ങളല്ല.
ഇത് സഭയുടെ ആത്മാവിനെയും ക്രൈസ്തവ വിശ്വാസത്തെയും ബാധിക്കുന്ന ഒരു ആത്മീയ പരീക്ഷണമാണ്.
🕊 സമാപനം:
തോമസ് അക്ക്വീനാസിന്റെ വാക്കുകൾ പോലെ, “സത്യദൈവം ആത്മാവിലും സത്യത്തിലും ആരാധിക്കപ്പെടണം” എന്നത് ഇന്നും അത്രത്തോളം പ്രസക്തമാണ്.
സഭ “തുറന്ന ജാലകം” നിലനിർത്തുമ്പോഴും, അതിലൂടെ ആരെയൊക്കൊയാണ് അകത്തേക്ക് കടത്തിവിടുന്നത് എന്നതിൽ സൂക്ഷ്മബോധം അനിവാര്യമാണ്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ
31-10-2025
“വിനാശത്തിന്‍റെ അശുദ്ധലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ – യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.”
മര്‍ക്കോസ് 13 : 14
