ക്നാനായ സംഗമം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

ലെസ്റ്റർ (UK). യൂറോപ്യൻ ക്നാനായ സംഗമം യുകെ യിലെ ലെസ്റ്റർ മഹർ സെന്ററിൽ സമുദായ മെത്രാപോലിത്ത ആർച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് ഉദ്ഘടനം ചെയ്തു. ഫാദർ ബിനോയ് തട്ടാൻ കുന്നേൽ അധ്യക്ഷത വഹിച്ചു. കുർബാനയെ തുടർന്ന് ഇടവകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ ഒത്തുചേർന്നു മഹാ ഘോഷയാത്ര നടത്തി.

സമുദായ സെക്രട്ടറി റ്റി ഓ എബ്രഹാം തോട്ടത്തിൽ ഇത് ക്നാനായ സമുദായത്തിന്റെ അവിസ്മരണീയ മുഹൂർത്തമാണ് എന്ന് ഓർമിപ്പിച്ചു. മുഘ്യ അതിഥിയായി ജോബ് മൈക്കിൾ എം എൽ എ സദസിൽ സന്നിഹിതനായിരുന്നു.

ട്രസ്റ്റി റ്റി സി തോമസ് തോപ്പിൽ, അപ്പു മണലിത്തറ, ജിനു കുരിയാക്കോസ് കോവിലാൻ, കുരുവിള തോമസ് ഒറ്റത്തയിക്കൽ, ജോയ് തോമസ്, ഫാ. സജി എബ്രഹാം കൊച്ചേത്തു, ഫാ. ജോമോൻ പുന്നൂസ്,
UKKCA പ്രെസിഡെന്റ് ശ്രീ സിബി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply