സ്വന്തം ലേഖകൻ
പൊന്നും ചിങ്ങ മാസത്തിലെ, തിരുവോണദിനത്തിൽ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
പൂക്കളവും ഓണപ്പാട്ടുകളും ഒത്തുചേരലുകളും ചിരികളുമായി, ഒരുവട്ടം കൂടി ഓണം വന്നിരിക്കുന്നു. വിഭവസമൃദ്ധിയോടെ കുടുംബങ്ങൾ ഒന്നിച്ച് ചേരുന്ന ഈ ദിനം, നമ്മുടെ സംസ്കാരത്തിന്റെ ഹൃദയസ്പന്ദനമാണ്. പഴയകാല ഓണസ്മൃതികൾക്ക് ഒപ്പമായി, പുതിയ ഓർമ്മപ്പൂക്കൾ വിരിയുന്ന ആഹ്ലാദകാലം.
ഓണം നമ്മെ പഠിപ്പിക്കുന്നത് ഒത്തുചേരലിന്റെ മഹത്വം, സൗഹൃദം, പരസ്പര ബഹുമാനം, പങ്കുവെക്കൽ എന്നിവയാണെന്ന് മറക്കരുത്. ഈ ഓണക്കാലം, സമാധാനവും ഐക്യവും പങ്കിടുന്നൊരു പുതിയ കാലഘട്ടത്തിലേക്കുള്ള തുടക്കമാകട്ടെ.
നന്മകൾ നിറഞ്ഞ സമ്പൽസമൃദ്ധമായ, കരുണയും സഹവാസവും സ്നേഹവും നിറഞ്ഞ സമൂഹത്തിനും വേണ്ടി നമുക്കൊരുമിച്ച് കൈകോർക്കാം.
ഗ്ലോബൽ ക്നാനായ ടൈംസിന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ഒരായിരം തിരുവോണാശംസകൾ നേരുന്നു.
