ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ
ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ഒടുവിൽ വീടണയുന്നവരെയാണ് “ഗൾഫ് മലയാളികൾ” എന്നു വിളിക്കുന്നത്. അവിടെ ഭൂമി സ്വന്തമാക്കാൻ വിദേശികൾക്ക് സാധിക്കാത്തതിനാൽ, ഒരു ശാശ്വത സമൂഹസംഘടനയും സഭാപരമായ സ്ഥിരതയും അവിടം കൈവരിച്ചിട്ടില്ല. പുതിയ മലയാളികളുടെ ഗൾഫ് പ്രവാസം കുറഞ്ഞിരിക്കുകയാണ്; ഉണ്ടായിരുന്ന പഴയ തൊഴിലാളികൾ യൂറോപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
അവിടെയുള്ള വിവിധ സഭകളിൽ പ്പെട്ട ക്രൈസ്തവർ വാടക കെട്ടിടങ്ങളിൽ “ഊഴം” അനുസരിച്ച് ആരാധന നടത്തുന്നു. വൈദികർക്കു ശുശ്രൂഷയ്ക്കുള്ള വിസപോലും എളുപ്പത്തിൽ ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള സാഹചര്യത്തിൽ അജപാലനപരമായ കുഴപ്പങ്ങൾ പരിഹരിക്കാനല്ല, മറിച്ച് വിശ്വാസികളുടെ ഉറക്കം കെടുത്തുന്ന പുതിയ ഭരണപരീക്ഷണങ്ങളുമായി ഒരു അപ്പസ്തോലിക് വിസിറ്റർ എത്തുകയാണ് എന്ന ആശങ്ക ശക്തമാകുന്നു.
2010-ലെ മദ്ധ്യപൂർവ്വ സിനഡ്: സീറോ മലബാർ സഭയുടെ പരാതി
2010 ഒക്ടോബറിൽ മാർപാപ്പ മദ്ധ്യപൂർവ്വദേശത്തെ മെത്രാന്മാരുടെ ഒരു സിനഡ് വിളിച്ചു ചേർത്തപ്പോൾ, സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് ഫോറോഷൃാനയിലെ സ്ഥാനിക മെത്രാനും കൂരിയാ ബിഷപ്പുമായിരുന്ന ബോസ്കോ പൂത്തൂർ പങ്കെടുത്തു.
സിനഡിൽ അദ്ദേഹം ഉന്നയിച്ച മുഖ്യ വിഷയം:
ഗൾഫ് മേഖലയിൽ സീറോ മലബാർ വിശ്വാസികൾക്ക് അജപാലനം നടത്തുന്നതിനെ പരിശുദ്ധ സിംഹാസനത്തിന്റെ ഒരു റിസ്ക്രിപ്റ്റ് തടസ്സപ്പെടുത്തുന്നുവെന്നും അത് പിൻവലിക്കണമെന്നുമായിരുന്നു.
ഹയരാർക്കിയുടെ ലക്ഷ്യം സംശുദ്ധമല്ല
ഇന്ന് സീറോ മലബാർ ഹയരാർക്കി നടത്തുന്ന ശ്രമങ്ങൾ നോക്കുമ്പോൾ,
അതിന്റെ പിന്നിൽ അതിരൂപതകളുടെ എണ്ണവർധന മാത്രമാണ് പ്രധാന പ്രേരകശക്തി എന്ന് വ്യക്തമാണ്.
കത്തോലിക്കരുടെ ആകെ എണ്ണം കുറയുന്നുണ്ടെങ്കിലും മെത്രാസനങ്ങളുടെ എണ്ണം ദിവസേനെ വർധിച്ചുകൊണ്ടിരിക്കുന്നു.
അവസാനം ലക്ഷ്യം:
“ലോകത്തെ ഏറ്റവും കൂടുതൽ ഏപിസ്‌ക്കോപ്പമാർ ഉള്ള കിഴക്കൻ സഭ” എന്ന പദവിക്ക് അടിസ്ഥാനമാക്കി പാത്രിയാർക്കേറ്റ് നേടുക എന്നതിലപ്പുറം
വിശ്വാസികളുടെ ആത്മീയ ആവശ്യത്തിന്മേൽ മറ്റൊരു ശ്രദ്ധയും സഭാ നേതാക്കൾ കൊടുക്കുന്നില്ല.
യൂറോപ്പിലെ ദുരന്തം ആവർത്തിക്കുമോ?
യൂറോപ്പിൽ സീറോ മലബാർ സഭ നടത്തിയ കടന്നുകയറ്റത്തിന്റെ പ്രത്യാഘാതം ഇന്നും വിശ്വാസികൾ അനുഭവിക്കുന്നു.
ലത്തീൻ പള്ളികളിൽ സമാധാനത്തോടെ കഴിഞ്ഞിരുന്നവർക്ക് മേലുണ്ടായ പെട്ടെന്നുള്ള പിടിച്ചടക്കൽ ശ്രമം തന്നെ ആശയക്കുഴപ്പത്തിനും അസ്വസ്ഥതക്കും കാരണമായി.
പ്രധാന യാഥാർത്ഥ്യം:
യൂറോപ്പിലെ ആദ്യ തലമുറയിലെ ചെറിയൊരു വിഭാഗത്തിനേ മലയാളം കുർബാനയിൽ താൽപര്യമുള്ളൂ.
പുതുതലമുറയുടെ ഭാഷ ശുദ്ധമായ ഇംഗ്ലീഷാണ്. “മറ്റിഗ്ലീഷിൽ” ചൊല്ലുന്ന സീറോ മലബാർ കുർബാന അവർക്കു വഴങ്ങുന്നതല്ല.അന്ത്യോക്യൻ സുറിയാനി കുർബാന ഇംഗ്ലീഷിലാക്കാൻ പറ്റാത്തതുപോലെ, സീറോ മലബാർ കുർബാനയും പൂർണമായിഇംഗ്ലീഷിലാക്കാനാവില്ല. കുർബാനയുടെ മൂലഭാഷ തന്നെയാണ് കാരണം. ഈ സാഹചര്യത്തിൽ അവിടെയുളള സീറോ മലബാർ അച്ചന്മാർ ചെയ്യുന്നത്:, ആൾക്കാർ കൂട്ടത്തോടെ അവർ പോയിരുന്ന പഴയ ലാറ്റിൻ പള്ളികളിലേക്ക് പോകാതിരിക്കൻ മെനയുന്ന തന്ത്രങ്ങൾ ഭിന്നതയിലാണ് കലാശിക്കുന്നത്. സീറോ മലബാർ അച്ചൻമാർ ആദ്യകാലത്ത് വന്ന് തമ്പടിച്ചിരുന്ന ലത്തീൻ പള്ളിയെക്കുറിച്ച് ഇപ്പോൾ പറഞ്ഞുപരുത്തുന്ന അപവാദങ്ങളിലും വിശ്വാസികൾഖിന്നരാണ്.
ഇതിന്റെ ഭാഗമായാണ് അവർ നിസ്സാര വില കൊടുത്തു വാങ്ങിയ പഴയ ലത്തീൻ പള്ളികൾ ഉപേക്ഷിച്ച് പുതിയ പള്ളികൾ പണിയാനുള്ള വിചിത്രഓർമ്മകൾ തുടങ്ങിയത് — വിശ്വാസികളുടെ പോക്കറ്റ് കീറുന്ന ഇത്തരം തീരുമാനങ്ങളിലും, ജീവിത പ്രശ്നങ്ങൾ താങ്ങാൻ പാടുപെടുന്നവരിലും പ്രയാസം ഉളവാക്കുന്നത്.
ഗൾഫിലെ യാഥാർത്ഥ്യം: ബിഷപ്പ് പുത്തൂർ തുടരുന്നു.
1960 മുതൽ സീറോ-മലബാർ വിശ്വാസികൾ ഗൾഫ് മേഖലയിലുണ്ട്. അവർ തങ്ങളുടെ അജപാലനപരമായ ആവശ്യങ്ങൾക്ക് അറേബ്യയിലെയും കൂവൈറ്റിലെയും ലത്തീൻ വികാരിയത്തുകളെ പൂർണ്ണമായി ആശ്രയിക്കുന്നു. ഈ പ്രദേശത്ത് നാലു ലക്ഷത്തി മുപ്പതിനായിരം സീറോ-മലബാർ കുടിയേറ്റക്കാരുണ്ട്. പക്ഷെ ഒറ്റ ഇടവക പോലും അവർക്കു വേണ്ടി രൂപീകൃതമായിട്ടില്ല. ദോഹയിൽ ഒഴികെ ഒരിടത്തും അജപാലന ശുശ്രൂ ഷയ്ക്കും മറ്റും സൗകര്യമോ സംവിധാനങ്ങളോ ഇല്ല. ദോഹയിൽ ഞങ്ങളുടെ വിശ്വാസികൾക്കായി പണികഴി പ്പിച്ച ഏക ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടിട്ടില്ല. പ്രത്യുത, അത് ലാറ്റിൻ ഇടവകയുടെ പ്രാദേശിക കേന്ദ്രമായി കഴിയുന്നു.
…..ബിഷപ്പ് പുത്തൂർ തുടരുന്നു; കൂടാതെ സീറോ മലബാർ ഹയരാർക്കിയുടെമേൽ പരിശുദ്ധ സിംഹാസനത്തിൽ നിന്നുമുള്ള റിസ്ക്രിപ്റ്റിലൂടെ ഗൗരവമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഈ പ്രദേശത്ത് ഞങ്ങളുടെ വിശ്വാസികൾക്ക് ഉചിതമായ അജപാലന ശുശ്രൂഷ നൽകുന്നതിൽ സഭയുടെ പങ്കാളിത്തത്തെ അത് തടയുന്നു. …….സമൂഹം ഒരു സന്നിഗ്ദ്ധാവസ്ഥയിലാണ് അവരിൽ പലരും കത്തോലിക്കാ അനു ഷ്ഠാനത്തിൽ താല്പര്യക്കുറവും പ്രകടിപ്പിക്കുന്നു………പ്രാദേശിക രൂപതാദ്ധ്യക്ഷന്മാർക്ക്, വ്യക്തിഗതസഭയുടെ പാരമ്പര്യത്തിനനുസൃതമായ അജപാലന ശുശ്രൂഷ നൽകുവാൻ കഴിയില്ലന്നു മാത്രമല്ല, അവർ അതിനു മതിയായരീതിയിൽ സജ്ജരുമല്ല….. അതിനാൽ സീറോ മലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷ ഞങ്ങളുടെ സഭയെത്തന്നെ ഭരമേല്പിക്കേണ്ടത് അനിവാര്യമാണ്. ഈ മേഖലയിലെ ഗുരുതരമായ സാഹചര്യത്തിന് പരിഹാരം കാണുന്നതിന് പരിശുദ്ധ സിംഹാസനം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.”
ലത്തീൻ മെത്രാന്മാർക്ക് സീറോ മലബാർ സഭയുടെ പാരമ്പര്യത്തിന് അനുസൃതമായ അജപാല ശുശ്രൂഷ നൽകുവാൻ കഴിയില്ലന്ന് മാത്രമല്ല അവർ അതിനു മതിയായ രീതിയിൽ സജ്ജനമല്ലെന്നു പറയുമ്പോൾ,
സീറോ മലബാർ സഭയുടെ ദുഃഖങ്ങൾ വികാരത്തിന്റെ എരിവോടുകൂടി വിദേശത്ത് ചെന്ന് അവതരിപ്പിക്കുമ്പോൾ, സ്വദേശത്തു മറച്ചു വച്ചിരിക്കുന്ന ചില യാഥാർത്ഥ്യങ്ങളും ഇതോടൊപ്പം അറിയേണ്ടതുണ്ട്. സുറിയാനി ഭാഷയും സുറിയാനി ആരാധന ക്രമവും കേരളത്തിൽ കൊണ്ടുവന്ന് സീറോ മലബാർ സഭയ്ക്ക് രൂപവും ഭാവവും നൽകിയത് നാലാം നൂറ്റാണ്ടിലെ സിറിയൻ കുടിയേറ്റക്കാരാണ്. അവരുടെ പിൻഗാമികൾ “തെക്കുംഭാഗർ: ക്നാനായക്കാർ” എന്നറിയപ്പെടുന്നു. ചരിത്രപരാധാന്യമുള്ള ആ സമൂഹത്തെ തനിമയോടെ നിലനിർത്താൻ 1911ൽ പത്താം പിയൂസ് മാർപാപ്പ അനുവദിച്ചു തന്ന കോട്ടയം വികാരിയാത്ത് വളർന്ന് അതിരൂപതയായി. അവർ ഇന്ന് 60ൽ അധികം രാജ്യങ്ങളിൽ കൂട്ടായ്മ ആചരിച്ചു വിശ്വാസത്തിൽ സഭയോടു ചേർന്ന് ഐക്യത്തിൽ കഴിയുന്നു. ,
രണ്ട്പതിറ്റാണ്ട് മുമ്പ് സീറോ മലബാർ രൂപത യൂറോപ്പിൽ ആദ്യമായി (അമേരിക്കയിൽ)സ്ഥാപിച്ചതിനു ശേഷം അവിടങ്ങളിൽ തെക്കുംഭാഗ, വടക്കുംഭാഗ ഭിന്നതയും അവരുടെ ഉള്ളിൽ വീണ്ടും ഭിന്നത സൃഷ്ടിക്കുകയും ചെയ്തു. ഭിന്നതയുടെ കടകോലുമായി ഗൾഫ് മേഖലയിൽ സീറോ മലബാർമലബാർ വിസിറ്റർ എത്തുമ്പോൾ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്.
പ്രവാസികളായ ക്നാനായ സമുദായക്കാർ നേരിടുന്ന സഭാപരമായ പ്രതിസന്ധികളെ പഠിച്ചു പരിഹാരം കാണുവാൻ സമുദായത്തിൽ നിന്നും ഒരു വിസിറ്ററെ ഇതുവരെ നിയമിച്ചിട്ടില്ല എന്നത് വളരെ ദുഃഖകരമായ യാഥാർത്ഥ്യമാണ്. ഈ സമുദായത്തെ നിഗ്രഹിക്കുവാനാണ് സീറോ മലബാർ നേതൃത്വം ഒറ്റക്കെട്ടായി ശ്രമിക്കുന്നത്.
ജീവിതമാർഗം തേടി നാടു വിടുന്ന വിശ്വാസികളുടെ വിന്നാലെചെന്ന് മെത്രാസനങ്ങൾ സ്ഥാപിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്ന മെത്രാന്മാർ ചിന്തിക്കണം യേശു ക്രിസ്തുവിൽ വിശ്വസിച്ചതിന്റെ പേരിലുള്ള പീഡനം ഇത്രയ്ക്ക് വേണമോ എന്ന്.
കപടനാട്ടൃക്കാരായ നിയമജ്ഞരേ ഫരിസേയരേ നിങ്ങൾക്ക് ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കടലുംകരയും ചുറ്റി സഞ്ചരിക്കുന്നു. ചേർന്നു കഴിയുമ്പോൾ നിങ്ങൾ അവനെ നിങ്ങളുടെ ഇരട്ടി നരക സന്തതിയാക്കി ത്തീർക്കുന്നു. വി:മത്തായി 23-15.
